Image

മുഖ്യമന്ത്രിക്ക് വധ ഭീഷണി

Published on 01 June, 2012
മുഖ്യമന്ത്രിക്ക് വധ ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഇന്നലെ അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട് നമ്പരില്‍ എസ്എംഎസ് ആയാണ് ഭീഷണി സന്ദേശമെത്തിയത്. മുഖ്യമന്ത്രിയെ ഇന്ന് ബോംബ് സ്ഫോടനം നടത്തി കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയുടെ ഉളളടക്കം.

 തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണിന്റെ ഉടമ കാസര്‍കോഡ് സ്വദേശിയാണെന്ന് തെളിഞ്ഞു. എന്നാല്‍ തന്റെ ഫോണ്‍ രണ്ട് മാസം മുന്‍പ് നഷ്ടപ്പെട്ടതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക