Image

മണിയുടെ പ്രസംഗം പിണറായിക്കുള്ള മറുപടി: മന്ത്രി കെ.എം. മാണി

Published on 01 June, 2012
മണിയുടെ പ്രസംഗം പിണറായിക്കുള്ള മറുപടി: മന്ത്രി കെ.എം. മാണി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്ള മറുപടിയാണ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗമെന്നു ധനമന്ത്രി കെ.എം. മാണി. കണ്ണൂര്‍ ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരില്‍ യുഡിഎഫ് സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അന്വേഷണം ശരിയായ രീതിയിലും നിഷ്പക്ഷവുമായാണ് മുന്നോട്ടുപോകുന്നത്. കേസന്വേഷണസംഘത്തില്‍ സമ്മര്‍ദം ചെലുത്തുന്നതു യുഡിഎഫ് രീതിയല്ല. മുന്നണിയിലെ ഒരു ഘടകകക്ഷി പോലും ഇത്തരം നീക്കം നടത്തിയിട്ടില്ല. അന്വേഷണത്തെക്കുറിച്ചോ അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചോ പരാതിയുണ്െടങ്കില്‍ അക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതു ശരിയായ രീതിയല്ല. ഏകാധിപതിയുടെ സ്വരം ആര്‍ക്കും ഭൂഷണമല്ലെന്നും കെ.എം. മാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക