Image

ഒഎസ്എഫ് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജെസി മൂലേപറമ്പില്‍ നിര്യാതയായി

Published on 20 July, 2020
ഒഎസ്എഫ് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജെസി  മൂലേപറമ്പില്‍ നിര്യാതയായി


റോം: റോമിലെ സ്‌കൂള്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സന്യാസ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജെസി മൂലേപറമ്പില്‍ ഒഎസ്എഫ് (50) നിര്യാതയായി. സംസ്‌കാരം ജൂലൈ 22 നു (ബുധന്‍) രാവിലെ 11നു (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന്) റോമില്‍.

തൃശൂര്‍ പുലക്കാട്ടുക്കര മൂലേപറമ്പില്‍ പരേതനായ ചാക്കുണ്ണിയുടെയും അന്നത്തിന്റേയും മകളാണ്. സഹോദരങ്ങള്‍: ജാന്‍സി, സിസ്റ്റര്‍ ജോസ്ലിന്‍ എസ്ജെഎ, ആന്റു.

റോമിലെ വില്ല ബെഥാനിയ ആശുപത്രി ഓഫീസ് അഡ്മിനിട്രേറ്റര്‍, ഡെലിഗേഷന്‍ സുപ്പീരിയര്‍, ജൂണിയര്‍ മിസ്ട്രസ്, നൊവിസസ് മിസ്ട്രസ്, പോസ്റ്റുലേറ്റ് മിസ്ട്രസ്, നഴ്സ് തുടങ്ങിയ നിലകളിലും സിസ്റ്റര്‍ ജെസി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വത്തിക്കാനിലെത്തുന്ന മലയാളികള്‍ക്കു ചുരുങ്ങിയ നിരക്കില്‍ താമസസൗകര്യം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും സിസ്റ്റര്‍ മുന്‍കൈയെടുത്തിരുന്നു. ഏറെ വര്‍ഷങ്ങളായി റോമില്‍ ആയിരുന്ന സിസ്റ്റര്‍ ജെസി, നാലു വര്‍ഷത്തിലേറെയായി രോഗബാധിതയായിരുന്നെങ്കിലും സേവനരംഗത്തു സജീവമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക