Image

ബ്രിട്ടനില്‍ വളര്‍ത്തു പൂച്ചയ്ക്കു കോവിഡ്

Published on 28 July, 2020
ബ്രിട്ടനില്‍ വളര്‍ത്തു പൂച്ചയ്ക്കു കോവിഡ്

ലണ്ടന്‍: ഇതാദ്യമായി ലണ്ടനില്‍ പൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. വേ ബ്രിഡ്ജിലെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത് ഏജന്‍സി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ്-19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വളര്‍ത്തുപൂച്ചയില്‍ രോഗം കണ്ടെത്തുന്നത് ആദ്യമാണെന്ന് യുകെ ചീഫ് വെറ്ററിനറി ഓഫീസര്‍ പറഞ്ഞു.

പൂച്ചയില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നതായി തെളിവില്ല. പൂച്ചയുടെ ഉടമസ്ഥനു രോഗബാധയുണ്ടായിട്ടുണ്ട് .രോഗം ചികിത്സിച്ചു പൂര്‍ണമായി ഭേദമായിരുന്നു. സാധാരണ വളര്‍ത്തുപൂച്ചകളില്‍ കണ്ടുവരാറുള്ള ഫെലൈന്‍ ഹെര്‍പസ് വൈറസ് ബാധയാണെന്ന സംശയത്താലാണ് പരിശോധന നടത്തിയത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ അപൂര്‍വം വളര്‍ത്തുമൃഗങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക