Image

കോവിഡ് കാലത്ത് പ്രതിരോധശക്തി കൂട്ടാം, ഇവ കഴിക്കൂ

Published on 29 July, 2020
കോവിഡ് കാലത്ത് പ്രതിരോധശക്തി കൂട്ടാം, ഇവ കഴിക്കൂ
കൊറോണ വൈറസ് ബാധ തടയാന്‍  പ്രതിരോധശക്തി വര്‍ധിപ്പിക്കണം.  തൊണ്ടയെയും നെഞ്ചിനെയും ആണ് കൊറോണ വൈറസ് ബാധിക്കുക എന്നതുകൊണ്ടുതന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. കഫദോഷം കുറയ്ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

1. ഇഞ്ചി

ഭക്ഷണത്തിന് മുന്‍പ് ഒരു ചെറിയ കഷണം ഇഞ്ചി കഴിക്കാം. ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഇഞ്ചിയ്ക്കുണ്ട് . ഉപാപചയ പ്രവര്‍ത്തനം (ാലമേയീഹശാെ) മെച്ചപ്പെടുത്തി പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഇത് സാഹായിക്കുന്നു.

2. നെല്ലിക്ക

ദിവസവും രാവിലെ വെറുംവയറ്റില്‍ ഓരോ നെല്ലിക്ക വീതം കഴിക്കാം. ജീവകം സി, ബീറ്റാകരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ ഇവ നെല്ലിക്കയില്‍ ധാരാളമുണ്ട്. നെല്ലിക്ക രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ഒരു നെല്ലിക്ക 20 നാരക ഫലങ്ങള്‍ക്കു തുല്യമാണ്.

3. ആര്യവേപ്പില

കുറച്ചു ആര്യവേപ്പിലയെടുത്ത് നന്നായി ചതച്ചരയ്ക്കുക. ഇത് വെറും വയറ്റില്‍ കഴിക്കുക, ഇത് കഴിച്ച് ഒരു മണിക്കൂര്‍ നേരം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുകയോ എന്തെങ്കിലും കുടിക്കുകയോ ചെയ്യരുത്.

ആര്യവേപ്പിലയ്ക്ക് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. വൈറസിനെയും ഫംഗസിനെയും ബാക്ടീരിയയെയും ഇത് പ്രതിരോധിക്കും. എന്നാല്‍ 15 ദിവസത്തിലധികം ഇതുപയോഗിക്കരുത് കൂടാതെ ഗര്‍ഭിണികള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ ഇത് ഉപയോഗിക്കരുത്.

4. കീഴാര്‍നെല്ലി

കീഴാര്‍നെല്ലിയുടെ ഇല ഏതാണ്ട് 5 ഗ്രാം എടുത്ത് അരച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കാം. കീഴാര്‍നെല്ലി വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും. ഗാള്‍ബ്ലാഡര്‍ സ്റ്റോണും ഇത് ഇല്ലാതാക്കും. കൂടാതെ കരളിനെ ശക്തിപ്പെടുത്തുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യെ പ്രതിരോധിക്കുന്നു.

5. ബ്രഹ്മിയും ചിറ്റമൃതും

ബ്രഹ്മിയും ചിറ്റമൃതും ജ്യൂസ് ആക്കി കഴിക്കാം. ഇവ അരച്ച് കഴിക്കുകയുമാവാം. ദിവസവും ഇത് ശീലമാക്കിയാല്‍ പ്രതിരോധശക്തി വര്‍ധിക്കുന്നതോടൊപ്പം ഓര്‍മശക്തിയും, ബുദ്ധിശക്തിയും വര്‍ധിക്കും.

ഈ ഔഷധങ്ങള്‍ ശരീരത്തില്‍ ഉഷ്ണം ഉണ്ടാക്കും എന്നതിനാല്‍ ഊണിനുശേഷം മോര് കുടിക്കുന്നത് നല്ലതായിരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക