Image

കണ്ണൂര്‍ വിമാനത്താവളം: അനുമതി വൈകുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി

Published on 01 June, 2012
കണ്ണൂര്‍ വിമാനത്താവളം: അനുമതി വൈകുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: കൃഷി ഭൂമിയില്‍ വിമാനത്താവളം പണിയുന്നതിനാല്‍ കണ്ണൂരിലെ വിമാനത്താവളത്തിനുള്ള അനുമതി വൈകുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ അറിയിച്ചു. കേന്ദ്രമന്ത്രിസഭയുടെ അന്തിമ അനുമതിക്കുവേണ്ടി കേന്ദ്ര ആസൂത്രണ കമ്മിഷനുമായി ചര്‍ച്ച നടത്തി വരികയാണ്‌. 49 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കും 51 ശതമാനം സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ പൊതുമേഖലസ്ഥാപനങ്ങള്‍ക്കും ഓഹരിയുമെന്നാണ്‌ പൊതുധാരണ. മൊത്തം ഓഹരികളില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിനായിരിക്കും. കേന്ദ്രസര്‍ക്കാറിനു നേരിട്ട്‌ സാമ്പത്തിക പങ്കാളിത്തമില്ലാത്തതിനാല്‍ത്തന്നെ ആസൂത്രണക്കമ്മീഷന്‍ പദ്ധതിക്ക്‌ തത്ത്വത്തില്‍ അംഗീകാരം നല്‍കുമെന്നാണ്‌ അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക