Image

ബിഗ് ബെന്‍ പേര് മാറ്റി എലിസബത്ത് ഗോപുരമാകുന്നു

Published on 01 June, 2012
ബിഗ് ബെന്‍ പേര് മാറ്റി എലിസബത്ത് ഗോപുരമാകുന്നു
ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ ഗോപുരം പേരുമാറ്റുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ 60-ാം വര്‍ഷത്തിന്റെ ഓര്‍മയ്ക്കായി വെസ്റ്മിന്‍സ്റര്‍ കൊട്ടാരത്തിന്റെ വടക്കുഭാഗത്തെ ഈ ഗോപുരത്തെ എലിസബത്ത് ഗോപുരം എന്നു പുനര്‍നാമകരണം ചെയ്യാന്‍ ധാരണയായി.

 ബിഗ് ബെന്‍ ഗോപുരത്തിന്റെ പേര് എലിസബത്ത് ഗോപുരം എന്നു പുനര്‍നാമകരണം ചെയ്യാനുള്ള ശിപാര്‍ശ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കം 331 അംഗങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 1858ല്‍ പണികഴിപ്പിച്ച ഈ ഗോപുരത്തിന് 316 അടി ഉയരമുണ്ട്. കഴിഞ്ഞ വര്‍ഷം ബിഗ് ബെന്‍ മറ്റൊരു പിസാ ഗോപുരം പോലെ ചെരിയുന്നതായി കണ്ടെത്തിയിരുന്നു. 2003ലാണ് ബിഗ് ബെന്‍ ചെരിയാന്‍ തുടങ്ങിയത്. എന്നാല്‍ പതിനായിരം വര്‍ഷത്തേയ്ക്ക് ബിന്‍ ബെന്‍ സുരക്ഷിതമായി ലണ്ടനില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക