Image

മണിക്കെതിരായ പോലീസ് നോട്ടീസ് നിയമവിരുദ്ധമെന്ന് പിണറായി

Published on 01 June, 2012
മണിക്കെതിരായ പോലീസ് നോട്ടീസ് നിയമവിരുദ്ധമെന്ന് പിണറായി
കോഴിക്കോട്: ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരായ ആഭ്യന്തരവകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ആഭ്യന്തരവകുപ്പ് പോലീസിനെ ഉപയോഗിക്കുകയാണെന്നും അദേഹം ആരോപിച്ചു.

നിയമപരമായും രാഷ്ട്രീയ നീക്കത്തെ അതേ രീതിയിലും സിപിഎം നേരിടുമെന്നും പിണറായി പറഞ്ഞു. നിയമത്തിന്റെ യാതൊരു വിധ അടിസ്ഥാനമില്ലാത്ത നീക്കമാണ് സിപിഎം നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്.

ഒരു ജനാധിപത്യ രാജ്യത്തില്‍ നടക്കാന്‍ പാടില്ലാത്തതാണിത്. മണിക്കെതിരായി പോലീസ് നോട്ടീസ് നല്‍കിയത് നിയമവിരുദ്ധമായാണ്. നേതാക്കളെ കളളക്കേസില്‍ കുടുക്കാനുളള നീക്കമാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായി തന്നെ തങ്ങള്‍ നേരിടുമെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക