Image

ഡല്‍ഹിയില്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് വെടിയേറ്റു

Published on 02 June, 2012
ഡല്‍ഹിയില്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് വെടിയേറ്റു. നജഫ്ഗഡ് എംഎല്‍എ ഭരത് സിംഗിനു നേരെയാണ് അഞ്ചുപേരടങ്ങുന്ന അജ്ഞാത സംഘം വെടിയുതിര്‍ത്തത്. പരിക്കേറ്റ ഭരത് സിംഗിനെ ചരണ്‍ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഒരു കാല്‍നട യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

മുന്‍വൈരാഗ്യമായിരിക്കാം വെടിവയ്പിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൗണ്‍സിലര്‍ കൃഷ്ണന്‍ പഹല്‍വാനിന്റെ സഹോദരനാണ് ഭരത് സിംഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക