Image

ടികെയുടെയും കൂഞ്ഞനന്തന്റെയും അറസ്റ് ഉപതെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകുവെന്ന് സൂചന

Published on 02 June, 2012
ടികെയുടെയും കൂഞ്ഞനന്തന്റെയും അറസ്റ് ഉപതെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകുവെന്ന് സൂചന
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ടി.കെ.എന്ന രജീഷിന്റെയും പാനൂര്‍ ഏരിയാകമ്മറ്റി അംഗം കൂഞ്ഞനന്തന്റെയും അറസ്റ് രേഖപ്പെടുത്തല്‍ ഇന്ന് നടക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളെയും പരിഗണിച്ചാണ് അറസ്റ് വൈകിപ്പിക്കുന്നത്. അന്വേഷണം മാധ്യമ വാര്‍ത്തകള്‍ക്കനുസൃതമായാണ് നീങ്ങുന്നതെന്ന് സിപിഎം നേതൃത്വം നിരന്തരമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതും കസ്റഡിയിലുളളവരുടെ അറസ്റ് വൈകിപ്പിക്കാന്‍ കാരണമായതായും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇവര്‍ രണ്ടു പേരും തങ്ങളുടെ കസ്റഡിയിലില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം മുംബൈയില്‍ നിന്ന് രണ്ടു പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായത് രജീഷ് തന്നെയാണെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മൂംബൈയിലെത്തിയിരുന്ന അന്വേഷസംഘത്തിലെ ഡിവൈഎസ്പി ഷൌക്കത്തലിയും സംഘവും കേരളത്തിലേക്ക് ട്രെയിനില്‍ മടങ്ങി. എന്നാല്‍ പിടിയിലായവരുമായി മറ്റൊരു പോലീസ് സംഘം റോഡ് മാര്‍ഗം കേരളത്തിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക