Image

പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ കൊവിഡ് രോ​ഗിക്കെതിരെ കേസെടുത്ത് പൊലീസ്

Published on 03 August, 2020
പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ കൊവിഡ് രോ​ഗിക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ കൊവിഡ് രോ​ഗിക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഉപയോ​ഗ ശേഷം വലിച്ചെറിഞ്ഞ പിപിഇ കിറ്റ് മരക്കൊമ്ബില്‍ തൂങ്ങിക്കിടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 


ഇയാളെ കണ്ടെത്തിയതായും പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും ഇയാളെ ​രോ​ഗമുക്തി നേടിയതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.


 

സം​ഗീത സംവിധായകന്‍ ശന്തനു മോയിത്രയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ധാരാളം വയോധികര്‍ താമസിക്കുന്ന സൗത്ത് ഡല്‍ഹിയിലെ സിആര്‍ പാര്‍ക്ക് പ്രദേശത്താണ് സംഭവം. ആംആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലേനയെ ടാ​ഗ് ചെയ്താണ് മൊയിത്ര സംഭവത്തെക്കുറിച്ച്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്.


സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ കൊവിഡ് രോ​ഗിയാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും ഇയാള്‍ രോ​ഗമുക്തി നേടിയതിന് ശേഷം മറ്റ് നിയമനടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക