Image

വാട്സ്‌ആപ്പ് സുരക്ഷിതമാക്കാന്‍ 12 കാര്യങ്ങള്‍

Published on 03 August, 2020
വാട്സ്‌ആപ്പ് സുരക്ഷിതമാക്കാന്‍ 12 കാര്യങ്ങള്‍
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. 

ഇതിന്‍റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കണമെന്ന നിര്‍ദേശവുമായി കേരളപൊലീസ് സൈബര്‍ ഡോമും രംഗത്തെത്തിയിരുന്നു. വാട്സ്‌ആപ്പിലടക്കം റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്നാണ് കേരളപൊലീസ് സൈബര്‍ ഡോം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

വ്യക്തിപരമായ വിവരങ്ങള്‍ അടക്കം കൈമാറുന്നതിന് നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മെസെജിംഗ് സംവിധാനങ്ങളിലൊന്ന് വാട്സ്‌ആപ്പ് തന്നെയെന്ന് നിസംശയം പറയാം.. ആ സാഹചര്യത്തില്‍ ആപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുക എന്നത് സുപ്രധാനമായ ഒരു കാര്യം തന്നെയാണ്.. വാട്സ്‌ആപ്പില്‍ നിലവില്‍ റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ അല്ലെങ്കില്‍ റ്റൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്ത് അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാം.. വെറും പന്ത്രണ്ട് സ്റ്റെപ്പുകളിലൂടെ..




    1. ഫോണില്‍ വാട്സ്‌ആപ്പ് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക

    2. മുകളില്‍ വലതുവശത്തായുള്ള മൂന്നു കുത്തുകള്‍ സെലക്‌ട് ചെയ്യുക

    3. സെറ്റിംഗ്സ് (Settings)സെലക്‌ട് ചെയ്യുക

    4. അക്കൗണ്ട്( Account) എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്യുക

    5. റ്റൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ (Two-step Verification) ഓപ്ഷന്‍ തെരഞ്ഞെടുക്കുക. (ഈ ഓപ്ഷന്‍ കാണുന്നില്ല എങ്കില്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം)

    6. റ്റൂ സ്റ്റെപ് വെരിഫിക്കേഷന്‍ എനേബിള്‍ (Enable)ചെയ്യുക

    7. ഇഷ്ടമുള്ള സെക്യൂരിറ്റി പിന്‍ നല്‍കുക

    8. സെക്യൂരിറ്റി പിന്‍ കൃത്യമെന്ന് ഒന്നുകൂടി നല്‍കി ഉറപ്പാക്കുക

    9. നെക്സ്റ്റ് (NEXT) എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്യുക

    10. ഇ-മെയില്‍ വിലാസം നല്‍കുക

    11. ഇ-മെയില്‍ വിലാസം വീണ്ടും നല്‍കി ഉറപ്പാക്കുക

    12. സേവ് (save)എന്ന ഓപ്ഷന്‍ ചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക