Image

കൊവിഡ് വ്യാപനം തടയുന്നതില്‍ വലിയ അലംഭാവം; ഇനി കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published on 03 August, 2020
 കൊവിഡ് വ്യാപനം തടയുന്നതില്‍ വലിയ അലംഭാവം; ഇനി കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതില്‍ നമ്മുടെ ഭാഗത്തുനിന്ന് വലിയ അലംഭാവമുണ്ടായി. ഇത്തരം അലംഭാവവും വിട്ടുവീഴ്ചയും ഗൗരവം കുറച്ചു. അലംഭാവം വരുത്തിയവര്‍ എങ്കിലും അത് കുറ്റബോധത്തോടെ ഓര്‍ക്കണം. 

വിട്ടുവീഴ്ചകള്‍ വന്നതോടെ ശരീരിക അകലം പാലിക്കലും നിര്‍ബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെട്ടു. ഇത് ജനങ്ങളില്‍ സാരമില്ലെന്ന പ്രതീതി സൃഷ്ടിച്ചു. ആദ്യഘട്ട പ്രതിരോധ പ്രവര്‍ത്തനം ലോകശ്രദ്ധയില്‍ എത്തിച്ചിരുന്നു. അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ ബന്ധപ്പെട്ടവരുടെ അലംഭാവം ഇടയാക്കി. 

ഇനി ഒരു അലംഭാവവും വിട്ടുവീഴ്ചയും അനുവദിക്കില്ല. പരാതികള്‍ ഉയര്‍ന്നായും കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമന്ത്രിയും സെക്രട്ടറിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക