Image

സുശാന്ത് മരിക്കുന്നതിന് മുന്‍പ് ഗൂഗിളില്‍ തെരഞ്ഞത് വേദനയറിയാതെ മരിക്കാനുള്ള വഴി

Published on 03 August, 2020
സുശാന്ത്  മരിക്കുന്നതിന് മുന്‍പ് ഗൂഗിളില്‍ തെരഞ്ഞത് വേദനയറിയാതെ മരിക്കാനുള്ള വഴി
മുംബൈ:  ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത് മരിക്കുന്നതിന് മുന്‍പ് ഗൂഗിളില്‍ തെരഞ്ഞത് വേദനയറിയാതെ മരിക്കാനുള്ള വഴികളാണെന്ന് രേഖകള്‍. കൂടാതെ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഏറ്റവും കൂടുതല്‍ തെരഞ്ഞത് തന്‍റെ തന്നെ പേരാണ്. വേദനയറിയാതെ മരിക്കുന്നതിനുള്ള വഴികളും ഇ്ദദേഹം അന്വേഷിച്ചു. പിന്നീട് ഏറ്റവും കൂടുതല്‍ തെരഞ്ഞത് മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ച്. മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളും സുശാന്ത് തെരഞ്ഞുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പൊലീസാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സുശാന്തിനു ബൈപോളാര്‍ ഡിസോഡര്‍ എന്ന രോഗാവസ്ഥയുണ്ടായിരുന്നു. ഇതിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് രണത്തില്‍ പങ്കുള്ളതായി പറയുന്നില്ല.

ജൂണ്‍14നാണ് സുശാന്ത് മരിച്ചത്. സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പണകൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ജി.എസ്.ടിക്കു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തുക നലകിയത്. 2.8 കോടി രൂപ. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി സുശാന്ത് ഭയപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അറിയാനാകാം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്നു പൊലീസ് കരുതുന്നു.

സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. നടന്‍റെ കാമുകിയും ആരോപണവിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക