Image

കേരള കോണ്‍ഗ്രസ് വിപ്പ് സഥാനത്ത് നിന്ന് റോഷി അഗസ്റ്റിനെ മാറ്റി; മോന്‍സ് പുതിയ വിപ്പ്

Published on 03 August, 2020
കേരള കോണ്‍ഗ്രസ് വിപ്പ് സഥാനത്ത് നിന്ന് റോഷി അഗസ്റ്റിനെ മാറ്റി; മോന്‍സ് പുതിയ വിപ്പ്


കോട്ടയം: കേരള കോണ്‍ഗ്രസില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. ഇതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ പാര്‍ട്ടി വിപ്പായി നിയമിച്ചു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തിരഞ്ഞെടുപ്പതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമാകുമെന്നും ജോസ് വിഭാഗത്തിന്‍െ്റ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. എം.പി വീരേന്ദ്ര കുമാറിന്‍െ്റ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഈ സീറ്റിലേക്ക് മത്സരം വന്നാല്‍ എം.എല്‍.എമാര്‍ക്ക് കേരള കോണ്‍ഗ്രസ് വിപ്പ് നല്‍കുമെന്നും ജോസ് പക്ഷ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ജോസഫ് വ്യക്തമാക്കിയിരുന്നു. 
രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ല. തീരുമാനം യു.ഡി.എഫ് നേതൃത്വം എടുക്കും. എന്നാല്‍ മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക