Image

പാലക്കാട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

Published on 03 August, 2020
പാലക്കാട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്: മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി.കാഞ്ചിക്കോട് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.ഹരി ഓമിനെ ചിലര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുഹൃത്തുക്കള്‍ മണിക്കൂറുകളോളം മൃതദേഹം എടുക്കാന്‍ സമ്മതിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക