Image

വിവാഹ തിരക്കുകളില്‍ റാണ; അതിഥികളുടെ എണ്ണം മുപ്പതില്‍ കൂടില്ലെന്ന് താരം

Published on 04 August, 2020
വിവാഹ തിരക്കുകളില്‍ റാണ; അതിഥികളുടെ എണ്ണം മുപ്പതില്‍ കൂടില്ലെന്ന് താരം


ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. വിവാഹ ഒരുക്കങ്ങളിലാണ് റാണ ഇപ്പോള്‍. ആഗസ്ത് എട്ടിനാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം.  ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ ബജാജ്. കൊറോണ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിവാഹം. 30ല്‍ താഴെ അതിഥികളെ മാത്രമേ വിവാഹത്തിനുണ്ടാവൂ എന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്‌പെഷ്യല്‍ തീമിലാവും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തൂ. സോഷ്യല്‍ ഡിസ്റ്റന്‍സിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവില്‍ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്' റാണായുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ. കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബണ്ടി. മേയ് 12നാണ് താന്‍ വിവാഹിതനാവാന്‍ പോവുന്ന കാര്യം റാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക