Image

മെറിൻ ജോയിയുടെ സംസ്കാരം , ബുധനാഴ്ച താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ

Published on 04 August, 2020
മെറിൻ ജോയിയുടെ സംസ്കാരം , ബുധനാഴ്ച  താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ
താമ്പ - അമേരിക്കയിൽ  ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയി(27) യുടെ ഭൗതികദേഹം ഇന്നലെ  മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചിരുന്നു . സഹപ്രവർത്തകരും  സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നൽകി .

ഫാ.ബിൻസ് ചേത്തലിൽ  പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സംസ്കാരം ഓഗസ്റ്റ് 5 , ബുധനാഴ്ച 11 മണിക്ക്  (ഇന്ത്യന്‍ സമയം രാത്രി 08.30) താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടത്തും.

വാർത്ത - ബിജു,  വെണ്ണിക്കുളം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക