Image

പവർമൈൻഡ്‌സ് - ക്വിസ് മത്സരം സെമിഫൈനൽസ്

Published on 04 August, 2020
പവർമൈൻഡ്‌സ് - ക്വിസ് മത്സരം സെമിഫൈനൽസ്
അമേരിക്കൻ മലയാളികളുടെ ആശയും ആവേശവുമായി മാറിയ ‘പവർമൈൻഡ്‌സ്’- ക്വിസ് മത്സരം മത്സരാർത്ഥികളുടെയും കാണികളുടെയും മനസ്സ് കീഴടക്കിക്കൊണ്ട് സെമിഫൈനലിലേയ്ക്ക്. മലയാളി ഹെൽപ്പ്ലൈൻഫോറവും ഫ്ലവേഴ്സ് ടിവി യു എസ് എയും ചേർന്ന് നോർത്തമേരിക്ക-കാനഡ റീജിയണിലെ 10 മുതൽ 15 വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ ക്വിസ് മത്സരം സെമിഫൈനൽ ഈ വരുന്ന ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് (EST). മൂന്ന് മാസത്തോളം നീണ്ടു നിന്ന ഇരുപതോളം പേരുടെ വിശ്രമമില്ലാത്ത പ്രയത്നങ്ങൾക്കു ശേഷമാണു ജൂലൈ 11 ന് 120 കുട്ടികളുമായി പവർമൈൻഡ്‌സ് യാത്ര തുടങ്ങിയത്. ആവേശകരവും അതേസമയം കൗതുകമുണർത്തുന്നതുമായ വിവിധ റൗണ്ടുകൾ കടന്ന് 16 കുട്ടികളുമായി സെമിഫൈനൽ സമാഗതമായി.

പങ്കെടുക്കുന്നവർക്കും,ആസ്വാദകർക്കും ഒരു പോലെ ആകർഷണീയമായി ഒരുക്കുന്ന സെമിഫൈനലിൽ ഓരോ മലയാളിയുടെയും പ്രിയപ്പെട്ട ഗ്രാൻഡ്‌മാസ്റ്റർ G.S PRADEEP പങ്കെടുക്കുന്നു. അതോടൊപ്പം അമേരിക്കൻ മലയാളിയുടെ അഭിമാനമായ അമേരിക്കൻ ടിവി ജേർണലിസ്റ്റ് റീന നൈനാനും (REENA NINAN) കുട്ടികളോട് നേരിട്ട് സംവദിക്കാനെത്തുന്നു.

അമേരിക്കൻ ദൃശ്യമാധ്യമ രംഗത്തെ ആദ്യ സംരംഭമായ ഈ ക്വിസ് പരിപാടി ഏറെ കൃതാർത്ഥതയോടെയാണ് മലയാളി ഹെൽപ്പ്ലൈൻഫോറവും ഫ്ലവേഴ്സ് ടിവി യും നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തിരിയ്ക്കുന്നത് Dr ഫ്രീമു വർഗീസ് (DR FREEMU VARGHESE), ലിജോ ജോർജ് (LIJO GEORGE), ലീനോ സ്കറിയ (LENO SKARIA), ജെ കെ ഓട്ടോ കെയർ (J. K AUTO CARE), സ്‌പൈസ് ഗാർഡൻ (SPICE GARDEN), KETAN MAKWANA എന്നിവർ ആണ്. ചോദ്യങ്ങൾക്ക് ഉത്തരം തേടുകയും ഉത്തരങ്ങളിലൂടെ പുതിയ ചോദ്യങ്ങൾ സൃഷ്ടിക്കുകയും ചെയുന്ന പ്രശ്നോത്തരി -POWERMINDS- സെമിഫൈനലിലേയ്ക്ക് നിങ്ങളെ ഓരോരുത്തരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

ഈ പ്രോഗ്രാം ഫ്‌ളവേഴ്‌സ് ടിവി യു എസ് എയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഒപ്പം പ്രത്യേക എപ്പിസോഡുകളായി ഫ്‌ളവേഴ്‌സ് ടിവി ലോകമലയാളികളുടെ  മുന്നിലെത്തിക്കും. കൂടുതൽ വിവരങ്ങൾക്ക്, WWW.FB.COM/FLOWERSTVUSA

ഷിക്കാഗോയിൽനിന്നു ഷിജി അലക്സ് അറിയിച്ചതാണ്.



പവർമൈൻഡ്‌സ് - ക്വിസ് മത്സരം സെമിഫൈനൽസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക