തൃശൂര്‍: യു എന്‍ എ സാമ്ബത്തിക തട്ടിപ്പുകേസില്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ, ഷോബി ജോസഫ്, നിതില്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. സാമ്ബത്തിക തട്ടിപ്പുകേസില്‍ ജാസ്മിന് ഷാ അടക്കമുളള നാലുപേര്‍ക്കെതിരെ നേരത്തേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് യു എന്‍ എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.