Image

ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു

Published on 05 August, 2020
ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു

കൊല്‍ക്കത്ത: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നുമാണ് തനിക്ക് കോളുകള്‍ വന്നിരുന്നതെന്നും കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്യുന്നു.

'അന്യമതത്തില്‍ പെട്ടയാളായതിനാല്‍ താന്‍ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

ഇനിയാര്‍ക്കുമെതിരെ ഭീഷണിയുമായി രംഗത്തു വരാതിരിക്കാനാണ് താനിത് സോഷ്യല്‍മീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുന്നതെന്നും ഖുശ്ബു പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക