Image

മതഗ്രന്ഥങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നു യു.എ.ഇ.

Published on 06 August, 2020
മതഗ്രന്ഥങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നു യു.എ.ഇ.
കൊച്ചി: ‘‘മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാന്‍ അയക്കാറുണ്ട്. എന്നാല്‍, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ല’’ ഒരു ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥന്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോര്‍ട്ടിലെ വിവരം മാതൃഭൂമി വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മതഗ്രന്ഥം കോണ്‍സുലേറ്റ് വഴി അയക്കുകയെന്നത് യു.എ.ഇ. നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹത ഏറുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക