Image

ഉരുള്‍പൊട്ടല്‍: ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു, മറ്റൊരാള്‍ക്കായി തിരച്ചില്‍

Published on 06 August, 2020
ഉരുള്‍പൊട്ടല്‍: ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു, മറ്റൊരാള്‍ക്കായി തിരച്ചില്‍
വാഗമണ്‍: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.

 തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു.  ഏലപ്പാറ- വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.

ഇടുക്കിയിലെ കോഴിക്കാനം അണ്ണന്‍തമ്പിമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍  ഉണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക