Image

മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

Published on 07 August, 2020
മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെ മീനച്ചിലാറിന്റെ കരകളിലും പാലാ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡില്‍ ഇതിനോടകം വെള്ളം കയറി. ഇടപ്പാടി റോഡിലും വെള്ളം കയറിയിട്ടുണ്ട്.


അതേസമയം അടിവാരം, തീക്കോയി മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ആറ്റു തീരത്തിന്റെ നിരപ്പിലുള്ള സ്ഥലങ്ങളിലെല്ലാം ഇതിനോടകം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടറും തഹസില്‍ദാര്‍ അടക്കം റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Join WhatsApp News
2020-08-07 05:59:35
കാലമാം കാലൻ കാറ്റായി വന്നു വാതിലില്‍ മുട്ടി; തുറക്കാന്‍ എനിക്ക് മനസ്സില്ല എന്ന് കേട്ടവള്‍ അലറി വിളിച്ചോടി -ഞാന്‍ ഇനിയും വരും. പിന്നെ ഞാന്‍ വാതില്‍ തുറന്നിട്ടു, അവള്‍ വീണ്ടും വന്നു, തുറന്ന വാതില്‍ കണ്ടവള്‍ വീണ്ടും അലറിവിളിച്ചു ഓടി. ഇനിയും വരുമോ അവള്‍!- നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക