Image

അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും

പി.പി.ചെറിയാൻ Published on 07 August, 2020
അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും
ന്യൂയോർക്ക് ∙ അയോധ്യയിൽ റാം ടെംപിൾ ശിലാസ്ഥാപനം നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5ന് ടൈം സ്ക്വയർ ട്രാഫിക്ക് ഐലന്റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യൻ അമേരിക്കൻ ഹൈന്ദവർ ഒത്തു ചേർന്നപ്പോൾ പാക്കിസ്ഥാൻ, കാലിസ്ഥാൻ ഗ്രൂപ്പിലുള്ളവർ ട്രാഫിക്ക് ഐലന്റിന് ചുറ്റും കൂടി നിന്നു പ്രതിഷേധിച്ചു. 
രണ്ട് എതിർചേരികളായി കൂടി നിന്നവർ അയോധ്യ ക്ഷേത്ര നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലാക്കാർഡുകൾ ഉയർത്തി കാണിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് ഇവരുടെ മധ്യത്തിൽ ന്യുയോർക്ക് പോലീസ് നിലയുറപ്പിച്ചു. രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷൻ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമ ഭഗവാനെക്കുറിച്ചും പ്രദർശിപ്പിച്ച വീഡിയോ ഇസ്‌ലാമിക് ഗ്രൂപ്പിന്റെ പ്രതിഷേധത്തെ തുടർന്ന് ഓഫ് ചെയ്തു. 
ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയർമാൻ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദർശിപ്പിക്കുവാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ദുഃഖമില്ലെന്നും ഇതൊരു സന്തോഷ മുഹൂർത്തമാണെന്നും ജഗദീഷ പറഞ്ഞു. ഇതേസമയം ഇസ്‌ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്ക്കിന്റെ വിഡിയോയും പ്രദർശിപ്പിച്ചിരുന്നു.
അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവുംഅയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും
Join WhatsApp News
SudhirPanikkaveetil 2020-08-07 10:49:04
ഇന്നലയെച്ചൊല്ലി ഇന്നിനെ നശിപ്പിക്കുന്ന മനുഷ്യന്റെ മന്ദബുദ്ധി അവനോടൊപ്പം എന്നുമുണ്ടാകും. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജനിച്ചു മരിച്ച ദേവൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ദേവനെ തട്ടിമാറ്റി (എന്ന് വിശ്വസിക്കുന്ന) മറ്റൊരു ദേവനെ പ്രതിഷ്ഠ നടത്തി എന്നൊക്കെ ബഹളം വയ്ക്കുമ്പോൽ നമുക്ക് ചുറ്റും അതിനേക്കാൾ പ്രധാനമായ വിഷയങ്ങൾ ഉണ്ടെന്നു ആരും മനസ്സിലാക്കുന്നില്ല. ഇന്ന് ലോകം കൊറോണയുടെ പിടിയിലാണ്. ഒരു ദൈവവും രക്ഷിക്കാൻ വരുന്നില്ല. അപ്പോൾ പിന്നെ തൽക്കാലം ആവർത്തിക്കുന്നു തൽക്കാലം അങ്ങനെയുള്ള ദൈവങ്ങളെ വിട്ട് മനുഷ്യരുടെ ഗുണത്തിനായി, നന്മക്കായി പ്രവർത്തിച്ചുകൂടെ. എല്ലാം ശരിയാകുമ്പോൾ വേണമെന്ന് തോന്നിയാൽ ദൈവങ്ങളെയൊക്കെ ആരാധിക്കാൻ തുടങ്ങാം. അവരുടെ കഥയും ഐതിഹ്യവും പറഞ്ഞു നേരം കളയാം.. ശ്രദ്ധിക്കുക നേരം കളയാം.
PhilipChiramel 2020-08-07 20:27:08
A man or women who can think above and beyond the religion and politics are known as Intelligent and they believe in science. Those who live in fear think they need the religious Gods to complete this journey. Therefore they will do all crazy things for god but human lives are lost every day due to lack of food and clean water. Have compassion and humanity and reach out as many as you can. Then they will see the God that you were searching all your life. Let people see the god in you,not in the temple or Mosque or in Churches
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക