Image

എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു

Published on 07 August, 2020
എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു
സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

ഇന്ന് കേരളത്തിൽ 1251 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. 814 പേർ രോഗമുക്തി നേടി. 1,061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക