Image

ലാന്‍ഡിംഗ് സമയത്ത് കനത്ത മഴ, യന്ത്രത്തകരാര്‍ ഉണ്ടായോ എന്നും സംശയം; വീണത് 40 അടി താഴ്ചയിലേക്ക്

Published on 07 August, 2020
ലാന്‍ഡിംഗ് സമയത്ത് കനത്ത മഴ, യന്ത്രത്തകരാര്‍ ഉണ്ടായോ എന്നും സംശയം; വീണത് 40 അടി താഴ്ചയിലേക്ക്

കരിപ്പൂര്‍: കരിപ്പൂരിലുണ്ടായ വിമാനദുരന്തത്തിനു കാരണം ലാന്‍ഡിംഗ് സമയത്തുണ്ടായ കനത്ത മഴ. റണ്‍വേയില്‍ വിമാനം ഇറക്കുന്നതിനിടെ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടു. വിമാനം വരുതിയിലാക്കാന്‍ പൈലറ്റ് ക്യാപ്റ്റന്‍ സാതേ ശ്രമിച്ചുവെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 

റണ്‍വേയില കാഴ്ചപരിധി നഷ്ടപ്പെട്ടതിനാല്‍ 25 മീറ്റര്‍ കടന്നാണ് ലാന്‍ഡ് ചെയ്തത്. പിന്നിലെ ചക്രങ്ങള്‍ റണ്‍വേയില്‍ മുട്ടാന്‍ പിന്നെയും താമസിച്ചു. ഇതിനിടെ പൈലറ്റ് നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും കറങ്ങിത്തിരിഞ്ഞ വിമാനം ചുറ്റുമതില്‍ തകര്‍ത്ത് 40 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 

ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ പൈലറ്റിന് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുന്‍പേ താഴേക്ക് പതിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക