Image

ലോകത്തെ മികച്ച നേതാക്കളില്‍ മൂന്നാമത് നരേന്ദ്രമോദി : രാഷ്ട്രത്തലവന്‍മാരുടെ ഫലങ്ങള്‍ പുറത്തു വിട്ട് യു.കെ ഡെവലപ്മെന്റ് അക്കാദമി

Published on 10 August, 2020
ലോകത്തെ മികച്ച നേതാക്കളില്‍ മൂന്നാമത് നരേന്ദ്രമോദി : രാഷ്ട്രത്തലവന്‍മാരുടെ ഫലങ്ങള്‍ പുറത്തു വിട്ട് യു.കെ ഡെവലപ്മെന്റ് അക്കാദമി

ബര്‍ലിന്‍ : ലോകത്തെ മികച്ച നേതാക്കളില്‍ മൂന്നാമനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് ലോകത്തെ മികച്ച നേതാക്കളില്‍ മൂന്നാം സ്ഥാനം നരേന്ദ്രമോദിക്കാണെന്ന് കണ്ടെത്തിയത്.മോദിയുടെ അവതരണ ശൈലിയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 


മോദിയുടെ കണ്ണുകളും പോസിറ്റീവ് ശരീരഭാഷയും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ടെന്നും തന്റെ പ്രസംഗം കൂടുതല്‍ ആകര്‍ഷണീയം ആക്കാന്‍ അദ്ദേഹം ശബ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താറുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


അതേ സമയം, അവതരണ രീതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുറച്ചു കൂടി മികവു പുലര്‍ത്തണമെന്ന് പഠനം പറയുന്നു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്ദ ആര്‍ഡേര്‍ണാണ് ലോകത്തെ മികച്ച നേതാക്കളില്‍ ഒന്നാം സ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനം ജര്‍മന്‍ ചാന്‍സലര്‍ ആയ ആംഗലാ മെര്‍ക്കലിനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക