Image

കരിപ്പൂര്‍ ദുരന്തം: അന്വേഷണത്തിന് പ്രത്യേക സംഘം; മലപ്പുറം ഡിവൈഎസ്പി അന്വേഷണത്തലവന്‍

Published on 10 August, 2020
കരിപ്പൂര്‍ ദുരന്തം: അന്വേഷണത്തിന് പ്രത്യേക സംഘം; മലപ്പുറം ഡിവൈഎസ്പി അന്വേഷണത്തലവന്‍

ലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനാണ് ചുമതല. മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. 


പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ്.പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്. വിമാനപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഡിജിസിഎ സംഘം അടുത്ത ദിവസം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡറും, കോക്പിറ്റ് വോയ്‌സ് റെക്കോഡറും ദല്‍ഹിയിലാണ് പരിശോധിക്കുക.


പതിനെട്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ 123 പേരാണ് മലപ്പുറത്തെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക