Image

നന്ദിയോടെ കുര്യൻ പ്രക്കാനം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനമൊഴിഞ്ഞു

Published on 10 August, 2020
നന്ദിയോടെ കുര്യൻ പ്രക്കാനം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനമൊഴിഞ്ഞു
അനിശ്ചിതങ്ങൾക്ക് വിരാമം. ഏറെ സമ്മർദ്ധങ്ങളുടെയും പ്രതിസന്ധികൾക്കുമൊടുവിൽ ഫൊക്കാനാ തെരഞ്ഞെടുപ്പ് നീതിയുക്തമായും സുതാര്യമായും നടത്തിയതിൻ്റെ സംതൃപ്തിയിലാണ് കുര്യൻ പ്രക്കാനം. നാലു കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമെത്തുമ്പോഴും വിനയാന്വിതനാകുകയാണ് കുര്യൻ പ്രക്കാനം. ഇലക്ഷൻ കമ്മീഷൻ എന്ന പദവിയുടെ  അവകാശ  അധികാരങ്ങൾ വഴി എങ്ങനെ ഒരു സംഘടനയെ അധികാര തെല്ലാളുമാരുടെ കൈകളിൽ നിന്ന്  മോചിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം നോർത്ത് അമേരിക്കൻ മലയാളിക്ക് കാട്ടിക്കൊടുത്ത  കുര്യൻ പ്രക്കാനം തന്റെ കഴിവിന്റെ പുതിയ മേഖല ലോകത്തിനു കാട്ടി കൊടുത്തു. ഇലക്ഷൻ നടത്താതെ സ്വയം തുടരാൻ തീരുമാനിച്ച അധികാര കൊതിയന്മാരായ മുൻ ഏകാധിപതിമാരുടെയുടെ കയ്യിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ ഇലക്ഷൻ കമ്മീഷൻ ഫൊക്കാനയെ ജനാധിപത്യത്തിലേക്ക് വീണ്ടും നയിച്ചത്.

ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി എന്ന നിലയിൽ ഉള്ള തൻ്റെ  നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയതു. വിവിധ മേഖലകളിലെ തൻ്റെ പ്രവർത്തന പരിചയം മാത്രമാണ് വിജയത്തിന് കാരണമെന്നും അതിന് സഹകരിച്ച എല്ലാവരോടും കുര്യൻ പ്രക്കാനം നന്ദിയും അറിയിച്ചു.
പ്രവാസി ലോകത്തെ പ്രമുഖ ജലോത്സവമായ കനേഡിയൻ നെഹ്‌റു ട്രോഫിയുടെ മുഖ്യ സംഘാടകൻ,കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡണ്ട്, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പർ, ലോക കേരള സഭാംഗം, നോർക്ക കാനഡ ഹെൽപ്പ്ലൈൻ കോഓർഡിനേറ്റർ തുടങ്ങി വിവിധതലങ്ങളിൽ  പ്രവർത്തിക്കുന്ന കുര്യൻ പ്രക്കാനം പ്രവാസി ലോകത്തെ സജീവ സാന്നിദ്ധ്യമാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക