Image

ജിദ്ദ ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു

Published on 11 August, 2020
 ജിദ്ദ ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു. അല്‍ ഖുവാര്‍ കൃഷിയിടത്തിലേക്ക് നടത്തിയ യാത്ര കേരളീയ ഗ്രാമത്തെ അനുസ്മരിക്കുന്നതായിരുന്നു. മാവും പ്ലാവും, പപ്പായയും മറ്റു പച്ചക്കറികളും വാഴ തോട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമം പ്രവാസ ലോകത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ തെല്ലു ആശ്വാസം നല്‍കുന്ന അനുഭൂതിയാണ് നല്‍കിയത് .

കോവിഡ് കാലമായതിനാല്‍ ഓരോ കുടുംബങ്ങളും അവരവരുടെ വിത്യസ്ത വാഹനങ്ങളിലായിരുന്നു യാത്ര ചെയ്തിരുന്നത്. അല്‍ ഖുലൈസ് പ്രദേശത്തെ അല്‍മര്‍വാനി അണക്കെട്ടും ഉസ്ഫാനിലെ കോട്ടയും സംഘം സന്ദര്‍ശിച്ചു .

അല്‍വാഹ ടൂര്‍സുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രക്ക് ടൂര്‍ കോഓര്‍ഡിനേറ്റര്‍ കെ.ടി. മുസ്തഫ പെരുവള്ളൂര്‍ നേതൃത്വം നല്‍കി. നഷ്രിഫ് മാഹി , ഷംസീര്‍ ഓലിയാട്ട് , റിയാസ് തലശേരി , സീഫു തലശേരി , റഫീഖ് പേരോല്‍ , ഫിറോസ് , അബ്ദുല്‍ അസീസ് , മുജീബ് പാറക്കല്‍ , വി.പി. മുനീര്‍, സമദ് അലി , ബുഷൈര്‍ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക