Image

അബുദാബിയില്‍ രോഗബാധിതര്‍ 262; 195 പേര്‍ രോഗമുക്തി നേടി

Published on 11 August, 2020
അബുദാബിയില്‍ രോഗബാധിതര്‍ 262; 195 പേര്‍ രോഗമുക്തി നേടി

അബുദാബി: രാജ്യത്ത് ഇന്ന് പുതിയതായി 262 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 195 പേര്‍ രോഗമുക്തി നേടിതായും യുഎഇ ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് 64,110 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം ഇതുവരെ 5.6 ദശലക്ഷം ആയി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 62, 966 ആയി. 56961 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. 358 പേര്‍ മരിക്കുകയും ചെയ്തു.

കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക