Image

മത സംഘടനകളെ കുറ്റപ്പെടുത്തുന്നവര്‍ സ്വയം നന്നാകണം

ഇ.എം. സ്‌റ്റീഫന്‍ Published on 01 June, 2012
മത സംഘടനകളെ കുറ്റപ്പെടുത്തുന്നവര്‍ സ്വയം നന്നാകണം
മതാധിപത്യം സമൂഹത്തിനു ഭീഷണിയാണെന്ന്‌ ഫൊക്കാന നേതാക്കള്‍ പ്രസ്‌താവിച്ചിരിക്കുന്ന വാര്‍ത്ത മലയാളം പത്രത്തില്‍ കണ്ടു. അപ്പോള്‍ ഒരു കര്യം ഓര്‍മ്മവന്നു. കുരുത്തംകെട്ടവന്‍ കാഷ്‌ടം ചവിട്ടയപ്പോള്‍ നടന്ന കാര്യം. കാലില്‍ പറ്റിയതെന്തെന്നറിയാന്‍ അയാള്‍ അമേധ്യം തൊട്ടുനോക്കി, വിരലില്‍ പറ്റി. ഉറപ്പു വരുത്താന്‍ മണചനുനോക്കി, അങ്ങനത്‌ മൂക്കില്‍ പറ്റി. സംഗതി എന്തെന്നറിഞ്ഞപ്പോള്‍ അയ്യോ കഷ്‌ടം! എന്നു വിളിച്ച്‌ തലയില്‍ കൈ വെച്ചു, അങ്ങനെ തലയിലും പറ്റി. ഉള്ളംകാല്‍ മുതല്‍ ഉച്ചിവരെ!

സാംസ്‌കാരിക സംഘടനകളുടെ പരിപാടികളും പള്ളി അമ്പലങ്ങള്‍ ഏറ്റെടുത്തുനടത്തുന്നത്രേ. തല്‍ഫലമായി, അത്തരം പരിപാടികള്‍ മത-ജാതി-സമുദായവിഭാഗങ്ങളിലായി ഒതുങ്ങിപ്പോകുകയാണ്‌. അതിനാല്‍, സമൂഹത്തിനു മോചനമായി കിട്ടേണ്ട നന്മയും പുരോഗതിയും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, നമ്മുടെ യുവതലമുറയ്‌ക്ക്‌ ആശയക്കുഴപ്പവുമുണ്ടാകുന്നു. തീര്‍ന്നില്ല; ഫൊക്കാനയുടെ സാംസ്‌കാരിക സംരംഭങ്ങളില്‍ സമൂഹത്തിന്‍െറ സഹകരണം കുറയുന്നു. ഇതിനെല്ലാം കാരണം മത-ജാതി-സമുദായനേതാക്കളാണെന്ന കുറ്റപ്പെടുത്തലും!

സമൂഹത്തിന്‍െറ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും, ഏതൊരു സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകരെയും തീര്‍ച്ചയായും വ്യാകുലപ്പെടുത്താന്‍ പര്യാപ്‌തമാണ്‌, സമൂഹചനിന്‍െറ നിസ്സഹകരണം. ആ സാഹചര്യത്തെ വിലയിരുത്തുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു മുന്നോട്ടു പോകയും ചെയ്യേണ്ടത്‌ ഉത്തരവാദപ്പെട്ട ഏതൊരു സംഘടനയുടെയും കടമയാണ്‌. ഇങ്ങനെ നോക്കുമ്പോള്‍, എത്ര ഉന്നതിയില്‍ നിന്നുകൊണ്ടും എത്രമാത്രം ഉത്തരവാദിത്വബോധത്തോടുകൂടിയും പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക സംഘടനയാണ്‌ ഫൊക്കാന എന്നു പറയാതെ വയ്യ. അവരെ അഭിനന്ദിച്ചേ പറ്റൂ. സമൂഹത്തിന്‍െറ മൊത്തമായ പുരോഗതിക്കുവേണ്ടി അവര്‍ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നു; എന്നാല്‍ സമൂഹചത്തില്‍നിന്നുള്ള സഹകരണചനിന്‍െറ കുറവ്‌ അനുഭവപ്പെടുന്നു. നേതൃത്വം അതിനുള്ള കാരണം കണ്ടുപിടിക്കുക മാത്രമല്ല, പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കയും ചെയ്‌തിരിക്കുന്നു. എന്താണത്‌? എല്ലാ ബിഷപ്പുമാരെയും മറ്റു സമുദായ നേതാക്കളെയും ഒരു വട്ടമേശസമ്മേളത്തിനു വിളിച്ചിരുത്തി ചര്‍ച്ചയിലൂടെ ക്രിയാത്മകവും വ്യക്തവുമായ തീരുമാനങ്ങള്‍ എടുക്കുക. സംഘടനയുടെ പ്രവര്‍ത്തനഫലത്തില്‍ വന്നുഭവിക്കുന്ന അപാകതളുടെ തിരിച്ചറിയലും പരിഹാരമാര്‍ഗങ്ങളുടെ നിശ്ചയവുമെല്ലാം അസ്സലായിരിക്കുന്നു. നേതാക്കന്മാരെ അനുമോദിക്കാതെ വയ്യ. ഇതില്‍ക്കൂടുതല്‍ കൗതുകം സാധാരണ ജനങ്ങളില്‍ എങ്ങനെ ജനിപ്പിക്കാനാകും!

എന്നാല്‍, ഇവിടെ ഉയര്‍ന്നുവരുന്ന ജാതിമതസമുദായനേതാക്കളും, അതിലുപരി യുവതലമുറയുള്‍പ്പെടുന്ന മലയാളിസമൂഹവും, വെറും നോക്കുകുത്തികളല്ലെന്നും, പ്രത്യുത, ബുദ്ധിമതികളും കാര്യശേഷിയുള്ളവരുമാണെന്നുള്ള കാര്യം ഈ സാംസ്‌കാരിക നേതാക്കന്മാര്‍ മറന്നുപോകരുത്‌. ഈ സമൂഹത്തിലെ 95 ശതമാനം വരുന്ന ജനത, ഗാര്‍ഹികമായോ, സാമ്പത്തികമായോ, സാംസ്‌കാരികമായോ ഒക്കെ ഏതെങ്കിലും തരത്തില്‍ പ്രയാസങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവരാണ്‌. അവര്‍ക്ക്‌ അല്‍പമായിട്ടെങ്കിലും ആത്മീയവെളിച്ചം നല്‍കാന്‍ ശ്രമിക്കുന്ന ഉത്തരവാദപരവും അഭിമാനകരവുമായ കുടുംബജീവിതം നയിക്കുന്നതിന്‌ ഒരത്താണിയായി പ്രവര്‍ത്തിക്കുന്ന അനേകം ആള്‍ക്കാരും നേതാക്കളും ഉള്‍പ്പെട്ടതാണ്‌ ഇവിടത്തെ ജാതിമതസമുദായങ്ങള്‍. മാതൃകായോഗ്യരായ യുവപ്ര തിഭകളെയും പൊതുപ്രവര്‍ത്തകരെയും വാര്‍ത്തെടുത്ത്‌ പല രംഗങ്ങളിലും അവതരിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. വര്‍ഗ്ഗീയവിഭാഗങ്ങള്‍ എന്നത്‌ വേറെ കാര്യം. സമൂഹനന്മയ്‌ക്കുവേണ്ടി ബഹുമുഖമായ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം തന്നെയാണ്‌ അതെന്നതില്‍ സംശയം വേണ്ട. സമൂഹനന്മയെക്കുറിച്ച്‌ ആലോചിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നാം മറന്നുപോകരുതാത്തൊരു കാര്യമുണ്ട്‌. സേവനം നിസ്വാര്‍ത്ഥമായിരിക്കണം. അര്‍പ്പണബോധത്തോടെയുള്ള അനേകരുടെ സേവനമാണ്‌ മേല്‍പ്പറഞ്ഞ അഭിമാനകരമായ നേട്ടങ്ങള്‍ക്കു മുഖ്യകാരണം. അതാതു ജനവിഭാഗചനിന്‍െറ ഉയര്‍ച്ചയ്‌ക്കുതകുന്ന മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ കര്‍മ്മകുശലമായ നേതൃത്വം ഉണ്ടായതിനാലാണ്‌ ഇതു സാധ്യമാകുന്നത്‌. അതില്‍ അസൂയപ്പെട്ടിട്ടോ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. അവര്‍ തങ്ങളുടെ കടമ ചെയ്യുന്നു, അതാതു സംഘങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നു, നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.

ഏതായാലും, ഈ രാജ്യത്തു കുടിയേറിയിട്ടുള്ള നാനാതരം മലയാളികളുടെയും, അതിനുപരിയായി, വളര്‍ന്നുവരുന്ന മലയാളികളുടെയും, മൊത്തമായ (സമൂഹം തീരുമാനിക്കട്ടെ) പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന സാംസ്‌കാരിക സംഘടനയാണു ഫൊക്കാനയെന്ന തങ്ങളുടെ അവകാശവാദത്തെ എതിര്‍ക്കേണ്ട കാര്യമില്ല.

അതേസമയം, ഇവിടുചെന മലയാളിസമൂഹത്തില്‍ ജാതിമതവിഭാഗങ്ങള്‍ ശക്തി പ്രാപിക്കയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാലിത്‌ സമൂഹമൈത്രിക്കു ഭീഷണിയാണുതാനും. ഖേദകരവും അപകടകാരിയുമായ ഈ പ്രവണതയുടേ വേരുകള്‍ കണ്ടെത്തി പിഴുതുകളയേണ്ടത്‌ ഏതൊരു സാമൂഹ്യ-സാംസ്‌കാരിക സംഘടനയുടെയും കടമയായിരിക്കേണ്ടതല്ലേ? ജാതിമതസമുദായങ്ങള്‍ക്കതീതമായി കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിവുള്ള ഒരു നേതൃനിരയ്‌ക്കു മാത്രമേ അതിനു സാധിക്കൂ. എന്നാല്‍ ഇക്കാലത്ത്‌ ജാതിമതഗ്രൂപ്പുകളെ കൈയിലൊതുക്കിക്കൊണ്ട്‌ ചുളുവില്‍
നേതൃസ്‌ഥാനത്തേക്കു വരുന്ന നേതാക്കന്മാരുടെ സ്വാര്‍ത്ഥമോയല്ലേ, സംസ്‌കാരമല്ലേ വളരുന്നതും വളര്‍ത്താന്‍ ശ്രമിക്കുന്നതും!

നമ്മുടെ സാംസ്‌കാരികപൈതൃകം ഇങ്ങനെയുള്ളവര്‍ പങ്കിട്ടെടുത്താല്‍ അതിന്‍െറ ഉടമസ്‌ഥാവകാശം ആരുടേതാണെന്നു ചോദിക്കാനുള്ള വിവേകവും ധൈര്യവും നമുക്കുണ്ടാവണം. നമ്മുടെ സാംസ്‌കാരിക പുരോഗതിക്കുവേണ്ടിയുള്ള ഉപാധികളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കേണ്ടതു നാംതന്നെയാണെന്ന്‌ സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ ആരെങ്കിലുമൊക്കെ മുന്നോട്ടു വരണം. അത്തരം ഉയര്‍ച്ചയുടെ സ്വപ്‌നങ്ങള്‍ കാണാനും അവ പ്രാവര്‍ത്തികമാക്കാനും പഠിപ്പിക്കാനും അവര്‍ സമൂഹത്തെ സജ്ജമാക്കണം. സമൂഹത്തിന്‍െറ ഭൂതകാലാനുഭവങ്ങളോര്‍മ്മിച്ചും ഭാവിയിലേക്കു നോക്കാവുന്നത്ര ദൂരം നോക്കിക്കൊണ്ടും, വിചാരജന്യമായ അറിവും വികാരജന്യമായ അനുഭൂതിയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാന്‍ നാം ശ്രമിക്കണം. എന്നാല്‍ ഫൊക്കാനയുടെതന്നെ പല പരിപാടികളില്‍ ആളെ കൂട്ടാനായി ജാതിമതവിഭാഗങ്ങളെ ഒരുപകരണമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന്‌ സാധാരണജനം ധരിക്കണമോ? മതത്തെ ഓരോ വ്യക്തിയുടെയും സ്വകാര്യമായി കരുതി, മതസംഘടനകളെ സാംസ്‌കാരികസംഘടനകളില്‍നിന്നു മാറ്റിനിര്‍ത്തുകയാണു വേണ്ടത്‌. സാംസ്‌കാരിക പരിപാടികളുടെ വിജയത്തിന്‌ ആ വിഭാഗങ്ങളെ ഉപകരണമാക്കുന്നത്‌ സൗകര്യപ്രദവും ആകര്‍ഷണിയവുമായി തോന്നിയേക്കാം. എന്നാല്‍ ഈ പ്രവണത മതനിരപേക്ഷതയെ തകര്‍ക്കുമെന്നു മാത്രമല്ല, അങ്ങനെയുള്ള സാംസ്‌ക്കാരിക സംഘടനയുടെ നിലനില്‌പുതന്നെ അപകടത്തിലാക്കും. അതുതന്നെയല്ലേ ഫൊക്കാനയ്‌ക്കു വന്നുഭവിച്ചതും?

മതജാതിപരിപാടികളില്‍ ജനം ഒതുങ്ങിപ്പോകുന്നു എന്നു കുറ്റപ്പെടുത്തുന്നതിന്‍െറ മൂലകാരണങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്‌. ഫൊക്കാന നടത്തുന്ന പരിപാടികളില്‍, അച്ചടക്കവും ചിട്ടയും പാലിക്കുന്നതിലുപരി അവിടെ നടക്കുന്നത്‌ നേതൃമത്സരവും പരദൂഷണവും ദ്രവ്യാഹാരത്തിന്‍െറ അതിപ്രസരവുമല്ലെന്ന്‌ സമൂഹം മനസ്സിലാക്കണോ.

ഇത്തരം പരിപാടികള്‍ യുവജനങ്ങള്‍ക്കു മാതൃകയാവുമെന്ന്‌ ഫൊക്കാന കരുതുന്നുണ്ടോ? ഒരു കാര്യം നേതാക്കള്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. ശര്‍ക്കരയുള്ളിടത്തേ ഈച്ചകള്‍ കൂടൂ. നമ്മുടെ സമൂഹം ഉപകാരപ്രദവും അനുകരണീയവും മാനസിക സംതൃപ്‌തി ലഭിക്കുന്നതുമായ പരിപാടികള്‍ക്കേ പോകൂ. കാരണം, അവര്‍ ചിന്താശീലരും ഭാവിയെക്കുറിച്ച്‌ സങ്കല്‌പങ്ങളുള്ളവരുമാണ്‌. അതിനെ കുറ്റപ്പെടുത്തി അതിന്നായി വട്ടമേശസമ്മേളനത്തിനു പോകാന്‍ തയ്യാറായാല്‍, പുലിപ്പുറത്തു സവാരി ചെയ്യുന്നവരെ കൊന്നുതിന്നാന്‍ പുലിക്കു സൗകര്യമേറും. എന്തിന്‍െറ പേരിലായാലും, വിഭിന്ന ചിന്താഗതിക്കാര്‍ ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന്‌ ചര്‍ച്ച നടചനുന്നത്‌ അഭികാമ്യമാണ്‌. പക്ഷേ, പുലി പൂച്ചയാകരുത്‌.

ഓരോ തലമുറയും നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്‌തമായതിനാല്‍, ഓരോ തലമുറയുടെയും അജണ്ട വ്യത്യസ്‌തമായിരിക്കുമല്ലോ. മാനവീയതയ്‌ക്കുചിതമായ സാമൂഹ്യ-ധാര്‍മ്മികബോധം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന അറിവിന്‍െറ ആയുധവുമായി സമൂഹത്തിന്‍െറ മുന്നണിപ്പടയാവുന്ന സംഘടനകളാണ്‌ നമക്കു വേണ്ടത്‌. പ്രശ്‌നങ്ങളെ ഒരു വിശാല കാന്‍വാസില്‍ കാണുകയും വേണം. അങ്ങനെ വരുമ്പോള്‍ പഴയതെന്തൊക്കെയോ മരിക്കുന്നതായും പുതിയതെന്തൊക്കെയോ ജനിക്കുന്നതായും സമൂഹത്തിനു മനസ്സിലാകും വിശിഷ്യ, വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌. സൃഷ്‌ടിപരമായ വൈരുദ്ധ്യാത്മക സംവാദത്തില്‍നിന്ന്‌ ഉരുത്തിരിയുന്ന പ്രവര്‍ത്തനത്തിന്‌ നേതാക്കള്‍ സന്നദ്ധരാകുമ്പോള്‍, പ്രത്യശാസ്‌ത്രാധിഷ്‌ഠിതവും, ധാര്‍മ്മികവും, സൗന്ദര്യശാസ്‌ത്രപരവുമായ വീക്ഷണവും വിലയിരുത്തലും നടക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിന്‌, ഗതകാലത്തുടിപ്പുകള്‍ ആവാഹിക്കുകയും, വര്‍ത്തമാനകാലപ്രശ്‌നങ്ങളെ നിരീക്ഷിക്കുന്നതോടൊപ്പം അവയെ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിസ്വാര്‍ത്ഥമതികളായ എത്ര നേതാക്കള്‍ നമുക്കുണ്ട്‌?

ശരിയായ ഒരു സംഘടനാപ്രവര്‍ത്തനക്രമം തയ്യാറാക്കുകയും, പുരപ്പുറത്തുനിന്ന്‌ അതു വിളിച്ചുകൂവുകയും, പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്ന പ്രമേയങ്ങള്‍ ഏകകണുമായി പാസ്സാക്കുകയും പ്രസ്‌താവനകള്‍ ഇറക്കുകയും ചെയ്‌താല്‍മതി, വിജയം സുനിശ്ചിതമെന്ന്‌ ചിലര്‍ വിചാരിക്കുന്നുണ്ടാവും. ഒരിക്കലും നേരെയാകാത്ത, നേതാവാകാനുള്ള കഴിവുകളുണ്ടെന്നു നടിക്കുന്ന, സ്വാര്‍ത്ഥമതികള്‍ക്കു മാത്രമേ ഇപ്രകാരം ചിന്തിക്കാന്‍ കഴിയൂ! വിജയങ്ങള്‍ സ്വയംഭൂവല്ല; ബലപ്രയോഗംതന്നെ വേണം. നല്ല പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഒരു പ്രാരംഭം മാത്രമാണ്‌. നേതാക്കളായി ചമയുകയും മാധ്യമങ്ങളിലൂടെ സ്വയം പ്രദര്‍ശിപ്പിക്കുകയും ചെയ്‌താല്‍ പോരാ, മതസൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസാഹോദര്യത്തിന്‍െറയും സന്ദേശം പകര്‍ന്നുകൊണ്ട്‌ ജനാധിപത്യരീതിയില്‍ ചിട്ടയോടും അച്ചടക്കത്തോടും വേണം ആ പ്രകടനം കാഴ്‌ചവയ്‌ക്കാന്‍. അതോടപ്പംതന്നെ, സമൂഹത്തെ മതഭ്രാന്മന്മാര്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും വിട്ടുകൊടുക്കില്ലെന്ന്‌ സാംസ്‌കാരിക നേതാക്കള്‍ ഉറപ്പുവരുത്തുകയും വേണം. പരിണാമപ്രക്രിയ മനുഷ്യനില്‍നിന്നു കുരങ്ങിലേക്കു നീങ്ങുന്നില്ല. എന്നാല്‍ മനുഷ്യന്‌ കുരങ്ങിനെപ്പോലെ പെരുമാറാനാകും. അങ്ങനെ വരുമ്പോള്‍ വിഭാഗീയ ശക്തികള്‍ സംഘടനയില്‍ ചേക്കേറുകയും വിഭാഗീയചിന്ത പുഷ്‌ടിപ്പെടുകയും ചെയ്യും. അപ്പോള്‍ `വര്‍ഗ്ഗീയത വളരുന്നേ' എന്ന്‌ തലയില്‍ കൈവെച്ചു വിലപിച്ചതുകൊണ്ട്‌ എന്തു പ്രയോജനം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക