Image

മൊബൈല്‍ ഫോണുകളും ടവറുകളും വന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട്‌ കോടതിയില്‍

Published on 02 June, 2012
മൊബൈല്‍ ഫോണുകളും ടവറുകളും വന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട്‌ കോടതിയില്‍
പരിസ്ഥിതിയ്‌ക്കും മനുഷ്യശരീരത്തിനും മൊബൈല്‍ ടവറുകളും ഫോണുകളും ഏറെ ഭീഷണി ഉയര്‍ത്തുന്നതായി വിദഗ്‌ധസംഘം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.

ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട്‌ മനുഷ്യനെ ബാധിക്കുന്നതിന്‌ പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന്‌ ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക്‌ കാന്തിക തരംഗങ്ങളാണ്‌ പുറന്തള്ളുന്നത്‌. തല, ത്വക്ക്‌, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ്‌ ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്‌മ, ശ്രദ്ധക്കുറവ്‌, ദഹനക്കുറവ്‌ തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഒരുതരം തത്തകളുടെ സമ്പൂര്‍ണ വംശനാശത്തിന്‌ മൊബൈല്‍ ടവറുകള്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ബയോടെക്‌നോളജി ഉപദേശകന്‍ അരവിന്ദ്‌ ദുഗല്‍, ആര്‍.എന്‍. ജിണ്ടാല്‍, ജി.കെ. ശ്രീവാസ്‌തവ, ടി.കെ. വരദകൃഷ്‌ണന്‍, ജി.പി. ശ്രീവാസ്‌തവ, രാംകുമാര്‍ എന്നിവരും അംഗങ്ങളായ സമിതിയുടേതാണ്‌ റിപ്പോര്‍ട്ട്‌.
മൊബൈല്‍ ഫോണുകളും ടവറുകളും വന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട്‌ കോടതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക