Image

പാക്കിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത നാലു യുവതികളെ വധിച്ചു

Published on 03 June, 2012
പാക്കിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത നാലു യുവതികളെ വധിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം ആടിപാടി ഉല്ലസിച്ച കുറ്റത്തിനു നാലു യുവതികളെ വധിച്ചു. ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയുടെ ഭാഗമായ ഗോത്രമേഖലയിലാണ് സംഭവം. ഒരു വിവാഹചടങ്ങിനിടെ പുരുഷന്‍മാര്‍ക്കൊപ്പം പരസ്യമായി നൃത്തം ചെയ്ത യുവതികളെയാണ് ഗോത്ര സമിതിയുടെ നിര്‍ദ്ദേശപ്രകാരം വധിച്ചത്. പാക് വാര്‍ത്താ ചാനലുകളാണ് സംഭവം പുറത്തുവിട്ടത്. അതേസമയം, മുതിര്‍ന്ന പാക് അധികൃതര്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും അറിയിച്ചു. എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാക് പ്രതിരോധമന്ത്രി റഹ്മാന്‍ മാലിക് സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിനിടെ, നാലു പേരില്‍ കൂടുതല്‍ വധിക്കപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. യുവതികള്‍ക്കൊപ്പം നൃത്തം ചെയ്ത രണ്ടു പുരുഷന്‍മാരെയും വധിച്ചതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മതപണ്ഡിതനെ പോലീസ് അറസ്റു ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ഗോത്ര സമിതി ഫത്വ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക