Image

മന്ത്രി ഷിബു ബേബീജോണിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീടിനുനേരെ കല്ലേറ്

Published on 03 June, 2012
മന്ത്രി ഷിബു ബേബീജോണിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീടിനുനേരെ കല്ലേറ്
കൊല്ലം: മന്ത്രിഷിബു ബേബീജോണിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീടിനുനേരെ കല്ലേറ്. സ്പെഷല്‍ സെക്രട്ടറി മാത്യു.കെ ഉമ്മന്റെ അഞ്ചാലുംമൂട്ടിലെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി പത്തിനുശേഷമായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ഗ്ളാസ് തകര്‍ന്നു. സംഭവസമയം മാത്യു. കെ.ഉമ്മന്‍ വീട്ടിലുണ്ടായിരുന്നു. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഗ്ളാസ് പൊട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം പുറത്തേക്ക് വന്നെങ്കിലും അക്രമികളെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പരാതിയെതുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക