Image

ആലപ്പുഴ സര്‍വോദയപുരത്ത് മാലിന്യം തള്ളാനെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

Published on 03 June, 2012
ആലപ്പുഴ സര്‍വോദയപുരത്ത് മാലിന്യം തള്ളാനെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ആലപ്പുഴ: ആലപ്പുഴ സര്‍വോദയപുരത്ത് മാലിന്യം തള്ളാനെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. സര്‍വോദയപുരത്തെ മാലിന്യപ്ളാന്റില്‍ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനമേര്‍പ്പെടുത്തണമെന്നും ഇവിടേക്കുള്ള മാലിന്യവരവ് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവും നടത്തിവരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക