Image

ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനം: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

Published on 03 June, 2012
ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനം: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
തൃശൂര്‍: ഇന്‍ഫോ പാര്‍ക്ക് സിഇഒ നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. സെബാസ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്ക് സിഇഒ ആയി നിയമച്ചതിനെതിരെയായിരുന്നു ഹര്‍ജി. ഒന്നാം റാങ്കുകാരനായ കിഷോര്‍ പിള്ളയെ തഴഞ്ഞ് രണ്ടാം റാങ്കുകാരനായ ജോജി ജോസഫിനെ സിഇഒ ആയി നിയമിക്കുകയായിരുന്നെന്നാണ് ആരോപണം. സെബാസ്റ്യന്‍ പോളിന്റെ ഒത്താശയോടെ അന്നത്തെ മുഖമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് ഈ നിയമനത്തിന് സഹായം ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കിഷോര്‍ പിള്ളയുടെ അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കിഷോറിന്റെ അപേക്ഷ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പരാതിക്കാരന് ഇത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അപേക്ഷ കാണാതായെന്നായിരുന്നു വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക