Image

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിനെതിരേ സോണിയ

Published on 04 June, 2012
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിനെതിരേ സോണിയ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹത്തിനെതിരേ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി രംഗത്തെത്തി. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് ഇരട്ടിയിലധികം വളരാനാകുമെന്നും ആഭ്യന്തരകലഹം പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയെ വിലയിരുത്തുകയെന്നും സോണിയ പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസ് വിരുദ്ധരും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ഇത്തരം ആരോപണങ്ങളെ നേരിടേണ്ടതുണ്‌ടെന്നും ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു. സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്. കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതികളുമായും നയങ്ങളുമായും കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെടേണ്ടതുണ്‌ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക