Image

ബാബാ രാംദേവ് നിതിന്‍ ഗഡ്കരിയെ കാണാനെത്തി

Published on 04 June, 2012
ബാബാ രാംദേവ് നിതിന്‍ ഗഡ്കരിയെ കാണാനെത്തി
ബാബാ രാംദേവ് ബി.ജെ.പി ദേശീയ അധ്യഷന്‍ നിതിന്‍ ഗഡ്കരിയെ കാണാനെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ താന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അതിന്റെ ആദ്യ പടിയായാണ് ഗഡ്കരിയെ കണ്ടതെന്നും രാംദേവ് പറഞ്ഞു.

വിദേശ പണമിടപാടുകളില്‍ ക്രമക്കേടുsേണ്ടന്ന് ചൂണ്ടിക്കാണിച്ച് തന്റെ വിവിധ ട്രസ്റുകള്‍ക്കെതിരെ നടക്കുന്ന അന്വേഷണം കള്ളപ്പണത്തിനെതിരെ കാമ്പയിന്‍ നടത്തുന്നതിനുള്ള സര്‍ക്കാറിന്റെ ശിക്ഷാനടപടിയാണെന്ന് രാംദേവ് പറഞ്ഞു.

ഞായറാഴ്ചയാണ് അണ്ണാ ഹസാരെയുമായി ചേര്‍ന്ന് ജന്ദര്‍ മന്ദിറില്‍ രാംദേവ് സംയുക്ത ഉപവാസം നടത്തിയത്. ഉപവാസത്തിനിടെ അരവിന്ദ് കെജ്രിവാളും രാംദേവും തമ്മില്‍ ചെറിയ ഉടക്കും ഉണ്ടായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക