Image

ജസ്റ്റീസ് മധന്‍ ബി. ലോകൂര്‍ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

Published on 04 June, 2012
ജസ്റ്റീസ് മധന്‍ ബി. ലോകൂര്‍ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് മധന്‍. ബി. ലോകൂര്‍ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയയ്ക്ക് മുന്‍പാകെയാണ് മധന്‍. ബി. ലോകൂര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 26 ആയി. ഇതാദ്യമായിട്ടാണ് കോടതിയുടെ വേനലവധി കാലയളവില്‍ ഒരു ജഡ്ജി സുപ്രീംകോടതിയില്‍ ചുമതലയേല്‍ക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക