Image

ചന്ദ്രശേഖരന്‍ വധം: തലശേരി ഏരിയാ കമ്മറ്റി ഓഫീസിലെ തെളിവെടുപ്പ് തടഞ്ഞു

Published on 04 June, 2012
ചന്ദ്രശേഖരന്‍ വധം: തലശേരി ഏരിയാ കമ്മറ്റി ഓഫീസിലെ തെളിവെടുപ്പ് തടഞ്ഞു
തലശേരി: ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം തലശേരി ഏരിയാ കമ്മറ്റി ഓഫീസിലെത്തി തെളിവെടുക്കാനുള്ള പോലീസിന്റെ ശ്രമം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. കൊലപാതക സംഘത്തിലെ അംഗമായിരുന്ന സിജിത്തുമായി തെളിവെടുപ്പിനെത്തിയ പോലീസ് സംഘത്തെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഇതേ തുടര്‍ന്ന് സിജിത്തുമായി പോലീസ് സംഘം മടങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്താനാകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. ഏരിയാ കമ്മറ്റിയംഗങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത്. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ ഷൗക്കത്തലിയും ജോഷി ചെറിയാനും അടക്കമുള്ള സംഘമാണ് സിജിത്തിനെയും കൊണ്ട് തെളിവെടുപ്പിനെത്തിയത്. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ സിജിത് മാത്രമാണ് പോലീസിന്റെ പിടിയിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക