Image

കൊറോണ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധര്‍

Published on 29 August, 2020
കൊറോണ  എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധര്‍
ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന ഒരു രോഗം. ഇതായിരുന്നു കോവിഡ്-19നെ പറ്റി ആദ്യകാലത്തുണ്ടായിരുന്ന ധാരണ. എന്നാല്‍ ലോക രാജ്യങ്ങളെ കീഴടക്കി മുന്നേറുന്ന ഈ രോഗം നമ്മുടെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് എയിംസിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കമുള്ളവര്‍ പറയുന്നു. കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധം പോലും ഉണ്ടാകണമെന്നില്ലെന്നും ഇവര്‍ പറയുന്നു.

നമ്മുടെ കോശങ്ങള്‍ക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകള്‍ ഉപയോഗിച്ചാണ് വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടുന്നു.

ചില കോവിഡ് രോഗികളില്‍ തലച്ചോറിന് ക്ഷതം സംഭവിക്കാമെന്നും രക്തം കട്ടപിടിക്കല്‍, പക്ഷാഘാതം, മസ്തിഷ്കവീക്കം പോലുള്ള പ്രശ്നങ്ങളുണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവന്‍ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.

കോവിഡിനെ തീവ്രം, മിതമായത്, ലക്ഷണങ്ങളില്ലാത്തത് എന്നെല്ലാം തരം തിരിക്കുന്നതിന് പകരം ബാധിക്കുന്ന അവയവങ്ങളെ അടിസഥാനപ്പെടുത്തി തരം തിരിക്കേണ്ടതാണെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക