Image

പ്രഭാത സൂര്യസ്‌നാനം സ്‌കിന്‍ കാന്‍സര്‍ സാധ്യത കുറയ്‌ക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 05 June, 2012
പ്രഭാത സൂര്യസ്‌നാനം സ്‌കിന്‍ കാന്‍സര്‍ സാധ്യത കുറയ്‌ക്കും
ലണ്‌ടന്‍: അമിതമായ സൂര്യസ്‌നാനം സ്‌കിന്‍ കാന്‍സറിനു കാരണമാകുന്നു എന്ന്‌ പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്‌ട്‌. എന്നാല്‍, രാവിലെ സൂര്യസ്‌നാനം ചെയ്യുന്നത്‌ സ്‌കിന്‍ കാന്‍സര്‍ സാധ്യത കുറയ്‌ക്കുമെന്നാണ്‌ പുതിയൊരു പഠനത്തില്‍ കണ്‌ടെത്തിയിരിക്കുന്നത്‌.

അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കാരണം ചര്‍മത്തിലുണ്‌ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ ശരീരം ഉത്‌പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ പ്രഭാതങ്ങളില്‍ നിര്‍ജീവമായിരിക്കുന്നതാണ്‌ ഈ വ്യത്യാസത്തിനു കാരണമായി ചൂണ്‌ടിക്കാണിക്കപ്പെടുന്നത്‌.

ഉച്ചകഴിഞ്ഞുള്ള സമയത്ത്‌ സൂര്യസ്‌നാനം ചെയ്യുന്നത്‌ സ്‌കിന്‍ കാന്‍സര്‍ സാധ്യത അഞ്ചു മടങ്ങ്‌ വര്‍ധിപ്പിക്കുന്നതായും കണ്‌ടെത്തിയിട്ടുണ്‌ട്‌.
പ്രഭാത സൂര്യസ്‌നാനം സ്‌കിന്‍ കാന്‍സര്‍ സാധ്യത കുറയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക