Image

തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കുമോ? (ബി ജോൺ കുന്തറ)

Published on 10 September, 2020
തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കുമോ? (ബി ജോൺ കുന്തറ)

നവംബര്‍ മൂന്നാം തീയതിയോ നാലാം തീയതി പുലര്‍ച്ചക്കോ ആര് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നു ഫലം വന്നാലും, ഇരു കക്ഷികളും, തീരുമാനം ഒരുപോലെ കൈക്കൊള്ളുമോ എന്നതില്‍ ഒരു തീര്‍ച്ചയുമില്ല. അന്തരീഷം ആ രീതികളില്‍ ആയിരിക്കുന്നു.

ഒന്നാമത്, രാഷ്ട്രീയം അമേരിക്കയില്‍ എല്ലാ സാമാന്യ മര്യാദകളും, മുന്‍കാലസമ്പ്രദായങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പു മത്സരത്തിനു പകരം പോരാട്ടമായി മാറിയിരിക്കുന്നു. നിരവധി മാധ്യമങ്ങളും പരോക്ഷമായി കക്ഷി രാഷ്ട്രീയം കളിക്കുന്നു.

ഹില്ലരി ക്ലിന്റ്റന്‍, ബൈഡന് ഉപദേശം നല്‍കിയിരിക്കുന്നു തോറ്റാല്‍ തോല്‍വി സമ്മതിക്കരുത്. വോട്ടെണ്ണല്‍ ശെരിയല്ല എന്ന അടവ് ഉപയോഗിച്ചുകോടതികയറു. ശ്രദ്ധേയമായ മറ്റൊരു പ്രതിഭാസം, തപാല്‍ വഴി വോട്ടും-വെറും തപാല്‍ വോട്ടും.

ഇവ രണ്ടും വൈരുദ്ധ്യത നിറഞ്ഞ നടപടി ക്രമങ്ങള്‍. വോട്ടര്‍ പട്ടികയിലുള്ളൊരു വ്യക്തിക്ക് എന്തെങ്കിലും കാരണത്താല്‍ നേരില്‍ ബൂത്തില്‍ ഹാജരായി വോട്ടു രേഖപ്പെടുത്തുന്നതിന് കഴിയാതെ വന്നാല്‍ അയാള്‍ക്ക് മുന്‍കൂറായി ബാലറ്റ് ആവശ്യപ്പെടാം തപാല്‍ വഴി വോട്ട് ചെയ്യാം. ഈ നടപടി എല്ലാ ജനാധിപത്യ വ്യവസ്ഥതിയിലും കാണുന്നത് .

എന്നാല്‍ വെറും തപാല്‍ വോട്ട്. അത് എങ്ങും ഇല്ലാത്ത ഒരു വ്യവസ്ഥിതി. ഇന്നിപ്പോള്‍ അമേരിക്കയില്‍ ഒരുപാര്‍ട്ടി അത് നടപ്പില്‍ വരുത്തുവാന്‍ശ്രമിക്കുന്നു. ഇവിടെ വ്യത്യാസം ആദ്യം സൂചിപ്പിച്ചത് ബാലറ്റ് കിട്ടുന്നത് പട്ടികയില്‍ ഉള്ളവര്‍ക്കുമാത്രം. കൂടാതെ വേണ്ടവര്‍ മുന്‍കൂര്‍ ആവശ്യപ്പെടണം. രണ്ടാമത്തത്, ആര്‍ക്കുവേണമെങ്കിലും കിട്ടുന്നത്.

സംവാദമായിരിക്കുന്ന വിഷയം, ഏതാനും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാവര്‍ക്കും ആവശ്യപ്പെടാതെതന്നെ സമ്മതിദാനപത്രം അയച്ചു കൊടുക്കുക. എല്ലാവര്‍ക്കും തപാല്‍ വഴി വോട്ടു ചെയ്യാം. കാരണം പറയുന്നത് കോവിഡ് രോഗമാണ് പോളിംഗ് ബൂത്തില്‍ പോകുവാന്‍ ജനത ഭയപ്പെടുന്നു അങ്ങനെ മടിയുള്ളവര്‍ക്കും മുന്‍കൂര്‍ ബാലറ്റ് ആവശ്യപ്പെടാം.

സര്‍വ്വവ്യാപകമായി തപാല്‍ വോട്ടുകള്‍, തീര്‍ച്ചയായും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കും. വോട്ട് കൊയ്ത്തുകാലം എന്നു കേട്ടിട്ടുണ്ടോ? പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വകാര്യമായി വീടുകള്‍ കയറി ഇറങ്ങിവോട്ടുകള്‍ ശേഖരിക്കുക , മതസ്ഥാപനങ്ങള്‍ ബാലറ്റ് പൂരിപ്പിക്കുന്നതില്‍ സഹായിക്കുക .

മറ്റൊരപകടാവസ്ഥ കാണുന്നത്, അയക്കുന്ന ബാലറ്റുകള്‍ സമ്മതിദായകരുടെ കൈകളില്‍ത്തന്നെ എത്തും എന്നതില്‍ തീര്‍ച്ചയില്ല. ഇവിടെ വോട്ടവകാശം ഇല്ലാത്തവര്‍ എത്രപേര്‍ വോട്ടു ചെയ്യ്തു?

അടുത്തകാലത്തു പരീക്ഷിക്കപ്പെട്ട ഏതാനും പ്രാദേശിക തിരഞ്ഞെടുപ്പുകള്‍, ന്യൂ യോര്‍ക്ക് സംസ്ഥാനത്തു രണ്ടു മണ്ഡലങ്ങളില്‍ ആറാഴ്ചകള്‍ കഴിഞ്ഞു വിജയി ആരെന്നു വ്യക്തമാവാന്‍. മറ്റു സ്ഥലങ്ങളില്‍ഇന്നും വിജയി ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കാണുവാന്‍ സാധ്യതയുള്ള സംഭവങ്ങളുടെ മുന്നില്‍ 2000 തിരഞ്ഞെടുപ്പു ബുഷ് ഖോര്‍ സംവാദം വെറും കുട്ടിക്കളി ആയിമാറും. അന്ന് ഫ്‌ലോറിഡ മാത്രമേ രംഗത്തു വന്നുള്ളൂ എന്നാല്‍ ഇത്തവണ നിരവധി സംസ്ഥാനങ്ങള്‍ ബാലറ്റ് എണ്ണല്‍ ഒരു പ്രശ്‌നമാക്കി മാറ്റും.

സംവാദം ജനുവരി മാസം വരെ നീണ്ടുപോയാല്‍ പലതിലും പരമോന്നത കോടതി ഇടപെടേണ്ടി വരും. കാരണം ജനുവരി 21 ആം തിയതി പുതിയ പ്രസിഡന്റ് അവരോധനം നടന്നിരിക്കണമെന്ന് ഭരണഘടനാ അനുശാസിക്കുന്നു.

ഒന്ന് പ്രതീക്ഷിക്കാം, ഡൊണാള്‍ഡ് ട്രമ്പ് വിജയിച്ചാല്‍ അന്തരീഷം,ഏതാനും പട്ടണങ്ങളില്‍ അരക്ഷിതാവസ്ഥയിലേയ്ക്ക് നീങ്ങും. അതിനു സന്നദ്ധരായി ആന്റ്‌റിഫാ പോലുള്ള പ്രസ്ഥാനങ്ങള്‍ ഇവിടങ്ങളില്‍ താവളമടിച്ചിരിക്കുന്നു.

ഇരു പാര്‍ട്ടികളും നിരവധി വക്കീലന്‍മാരെ തയ്യാറാക്കി നിറുത്തിയിരിക്കുന്നു കേസുകളുമായി കോടതികളിലേയ്ക്ക് ഓടുന്നതിന് എന്തായാലും ഇവരുടെ കൊയ്ത്തുകാലംവരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടികൂട്ടുവാന്‍ തയ്യാറെടുക്കുന്ന കോമാളിത്തരങ്ങള്‍ കണ്ട് അമേരിക്ക ലോക ജനതയുടെ മുന്നില്‍ ഒരു തമാശ ആയി മാറാതിരിക്കട്ടെ.
Join WhatsApp News
Boby Varghese 2020-09-11 14:35:33
Are we going to accept the election results ? No way. We are the Democrats. We do not believe in Democracy. We believe only in mobocracy. The country may elect Trump. Then we will burn the entire country and will loot all the stores. Also, the FDA may approve a vaccine for China Virus. We not going to accept it. We will accept vaccine only from China.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക