Image

പോകയായ് യാത്ര (കവിത: പുഷ്പമ്മ ചാണ്ടി )

Published on 10 September, 2020
പോകയായ് യാത്ര (കവിത: പുഷ്പമ്മ ചാണ്ടി )
ഒരുനാളിവിടംവിട്ടെങ്ങോ
പോയൊളിക്കും ഞാൻ 
ആരും തേടിയെത്താത്ത
വിചിത്രമാം ലോകത്ത്. 

വിഷാദവും, വേദനയും , അസ്വസ്ഥചിന്തകളുമെല്ലാം 
ഇങ്ങിവിടെയുപേക്ഷിക്കും 
ഭൂതകാല മാറാപ്പുകൾ, വേദനയുടെ ചിഹ്നങ്ങൾ, 
പേറുമീ സ്ഥൂലശരീരത്തെയും... .

ദേഹം; അതു ഞാനെന്ന ഭ്രമമത്രേ..
ഭ്രമങ്ങൾ സ്വരൂപിക്കും 
അഹന്തയുടെ ഇരിപ്പിടം.

പൂര്‍വ്വജന്മം ഓർമ്മകളായെന്നെ
പിന്തുടരുമപ്പൊഴും... 

തേടേണ്ടതില്ലാരുമെന്നെ: തിരികെ ഞാനെത്തു,മെന്നെങ്കിലും,  
ഏതോ കാനനത്തിൻ നടുവിലായ്  
മറ്റൊരു ജന്മമായ്...
പൂത്തു പരിമളം പെയ്യുമൊരു
കാട്ടു മുല്ലയായി ..
Join WhatsApp News
RAJU THOMAS 2020-09-10 15:29:08
I liked some of her poems in Emalyalee. But there is nothing new here, absolutely nothing (in content or form) except Reincarnation that does not sit well with the writer's own... (sorry). Reincarnation is a beautiful and poetic fancy: it postulates continuation of life in another form and without any memory of previous existences; but the writer, having started on a jaded theme, gets lost in the inconsistency of reincarnation with memories of the painful current life (in the contradiction between line 6 and line 13). Temptation to increase production shall be resisted, for a good writers are not judged by the number of pieces they churn out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക