Image

റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)

Published on 10 September, 2020
റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)
റെജി ചെറിയാന്‍ ഓര്‍മയായിട്ട്സെപ്തംബര് 12 നു ഒരു വര്‍ഷംതികയുന്നു. ആ ചടുലതയും ചുറുചുറുക്കും അകാലത്തില്‍ മറഞ്ഞു. ഫേസ് ബുക്കില്‍ വളരെ വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ ആണെങ്കില്‍ കൂടി, ഫോമയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആണ് റെജി ചെറിയാന്‍ എന്റെ ഉറ്റ സൗഹൃദവലയത്തില്‍ കടന്നു വരുന്നത്. ക്രമേണ ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും ദൃഢതയും ഏറി. അമേരിക്കയില്‍ റെജി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍ എന്നു നിസ്സംശയം പറയാനാവും . മൂന്ന് തവണ ന്യൂയോര്‍ക്കില്‍ എന്നോടൊപ്പം വീട്ടില്‍ താമസിക്കുവാനും റെജി എത്തിയിരുന്നു.

2018 ഒക്ടോബര്‍ ആറാംതീയതി എന്റെ മകന്റെ വിവാഹദിവസമാണ് റെജിയെ അവസാനമായി കാണുന്നത്. സാമച്ചായ എന്നാണ് വിളിക്കാറുള്ളതെങ്കിലും സ്നേഹം കൂടുമ്പോള്‍ എന്നെ ചെറിയാച്ചാ എന്നും വിളിക്കാറുണ്ട്. ഇനിയും അത് കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളു പിടയുന്നു. മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ ചെറിയാച്ചന്റെ മകന്റെ ആവശ്യത്തിന് ഞാന്‍ വന്നില്ലെങ്കില്‍ പിന്നെ ആരുടെ വിവാഹത്തിനാണ് ഞാന്‍ പോകുക എന്നുള്ള മറുപടി ഇപ്പോഴും കാതില്‍ മാറ്റൊലി കൊള്ളുന്നു

റെജി തന്നെ പലപ്പോഴും സ്വയം പറയുമായിരുന്നു താനൊരു പാവമാണെന്ന്.. അത് ശരിയായിരുന്നു, മനസ്സില്‍ മറ്റുള്ളവരോട് സ്നേഹവും സഹാനുഭൂതിയും നിറച്ച സവിശേഷമായൊരു വ്യക്തിത്ത്വമായിരുന്നു റെജി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും എപ്ലോഴും മുന്നണിയില്‍ ഉണ്ടായിരുന്നു. മനസ്സില്‍ ഒന്നും വയ്ക്കാതെ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അതുകൊണ്ടു തന്നെ കടുത്ത വാക്കുകള്‍ പരസ്പരം പറയേണ്ട അവസരങ്ങളും ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ ഉണ്ടായിട്ടുണ്ട് എന്നതും സത്യമാണ് .. പക്ഷെ തമ്മിലുളള സൗഹൃദം ഒരിക്കലും പറിച്ചെറിയപ്പെട്ടില്ല.

പിണക്കവും ഇണക്കവും ഞാന്‍ പഠിക്കുന്നത് റെജിയില്‍ നിന്നുമാണ്. പിണങ്ങിയവരോട് അടുത്ത ദിവസം തന്നെ ഇണങ്ങും. അതെങ്ങനെ സാധിക്കും എന്ന് പഠിക്കാന്‍ ഇന്ന് റെജി നമ്മോടൊപ്പം ഇല്ല. നല്ല മനസിന്റെ ഉടമ.

ഫോമയുടെ തെരെഞ്ഞെടുപ്പില്‍ ഖജാന്‍ജി സ്ഥാനത്ത് വെറും ഒരു വോട്ടിനു പരാജയപ്പെട്ട നിര്‍ഭാഗ്യം റെജിക്ക് ഏറെ നിരാശ ഉണ്ടാക്കി. റെജിയെ പിന്നില്‍ നിന്നും കുത്തിയവരും കുറവല്ല. പക്ഷേ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു റെജി.

കഴിഞ്ഞ തവണ ആ സ്ഥാനത്ത് മത്സരിച്ച ഞാന്‍ ഇത്തവണ റെജിയുടെ വിജയത്തിനായി ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു . പക്ഷെ അത് വരെ കാത്തിരിക്കുവാന്‍ റെജിക്ക് കഴിഞ്ഞില്ല. വിധി പരാജയപ്പെടുത്തി..

സംഘടനയില്‍ കടുത്ത മല്‍സരങ്ങള്‍ എന്തിനു എന്നു ചിന്തിക്കണ്ട കാലമായി. സൗഹ്രുദ മല്‍സരങ്ങള്‍ക്കപ്പുറമുള്ള തീവ്ര മല്‍സരങ്ങള്‍ ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കരുത്. പാര വച്ചവരെയും പിന്നില്‍ നിന്നു കുത്തിയവരെയുമൊക്കെ പറ്റി റെജി പറയാറുണ്ടായിരുന്നു. സംഘടനാ രാഷ്ട്രീയം അത്രക്കൊക്കെ പോകാമോ എന്നു അപ്പോഴൊക്കെ തോന്നുമായിരുന്നു.

ഒരിക്കല്‍ റജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഞാന്‍ ഓര്‍മ്മിക്കുന്നു. ' Beauty is not in the face, beauty is a light in the heart'. 

റെജിയുടെ മുഖത്തിന്റെ സൗന്ദര്യവും ഹൃദയത്തിലെ പ്രകാശവും എനിക്ക് മറക്കാവുന്നതല്ല. റെജി ഇല്ലാത്തൊരു ഫോമയുംഎനിക്ക് ചിന്തിക്കാനും ആവില്ല. രാവിലെ അദ്ദേഹം ജിമ്മില്‍ പോകുന്ന അവസരത്തില്‍ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാന്‍ പറ്റുക. ഡ്രൈവിങ്ങുന് ശേഷം ജിമ്മില്‍ എത്തിയാല്‍ പിന്നെ അദ്ദേഹം തന്നെ ഫോണ്‍ ഓഫ് ചെയ്യും. എപ്പോഴും പറയാറുള്ള ചില അടുത്ത സുഹൃത്തുക്കളുടെ പേര് ഓര്‍മയില്‍ തങ്ങി നില്‍കുന്നു. ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുങ്കില്‍ ക്ഷമിക്കണം. മധു കൊട്ടാരക്കര, അലക്‌സ് ജോണ്‍, ജോസ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ലി കളത്തില്‍, ഷാജി എഡ്വേഡ്, അശോക് പിള്ള, തോമസ് ചാണ്ടി, ജെയിംസ് കല്ലറക്കാനിയില്‍ അതുപോലെ എപ്പോഴും പറയാറുള്ള ബെന്നി വാച്ചാച്ചിറ. ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കും. ഇവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ.

പ്രിയ റെജി... എന്റെ ദുഃഖം വാക്കുകള്‍ക്കതീതമാണ്.. ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു

അറ്റ്ലാന്റാ മേഖലയില്‍ മരണപ്പെടുന്നവരുടെ മ്രുതദേഹങ്ങള്‍ നാട്ടിലേക്കയക്കാന്‍ റെജി ആളുകളെ നിരന്തരം സഹായിച്ചിരുന്നത് ഫ്ലോറിഡയില്‍ നിന്നുള്ള ജൊസ് സെബസ്റ്റ്യന്‍ പറഞ്ഞതും ഓര്‍ക്കുന്നു.

നല്ല കുക്ക് ആയിരുന്നു റെജി. വീട്ടില്‍ വരുമ്പോള്‍ ചിക്കനും മീനുമൊക്കെ പാചകം ചെയ്യുന്നത് റെജിയുടെ ഇഷ്ട വിനോദമായിരുന്നു.

ന്യു റോഷലില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഉണ്ടായ ചില സംഭവങ്ങളും ഓര്‍മ്മ വരുന്നു. പ്രിയ സുഹ്രുത്തെ വിട, നിത്യ ശാന്തി നേരുന്നു.
AMMA ATLANTA is inviting you to a scheduled Zoom meeting. Remembering a legend REGI CHERIAN,
FIRST  ANNIVERSARY IN HEAVEN
ON SATURDAY  9,00 PM EST
Join Zoom Meeting https://us02web.zoom.us/j/84016491422?pwd=MWg0TWJKSU05cnJ3TVZkdmVTWURzZz09
Meeting ID: 840 1649 1422
Passcode: 351320
റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)റെജി ചെറിയാനില്ലാത്ത ഒരു വര്‍ഷം.. (ഫിലിപ്പ് ചെറിയാന്‍)
Join WhatsApp News
Thomas Chandy 2020-09-11 21:39:12
Rejichayan was a true friend, he visited Philadelphia two weeks before being taken to eternity and was with us for the Philly Buddy Boys functions. He also stayed with me for two days and I dearly miss all his calls and companionship.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക