Image

കോവിഡ്: ഒമാനില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് നിര്യാതയായി

Published on 15 September, 2020
 കോവിഡ്: ഒമാനില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് നിര്യാതയായി


മസ്‌കത്ത്: ഒമാനില്‍  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  പത്തനംതിട്ട സ്വദേശിനിയായ നഴ്സ്  നിര്യാതയായി . ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി (37) ആണ് ഒമാന്‍ റോയല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

സിനാവ് ആശുപത്രിയില്‍ നഴ്‌സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ് രോഗബാധിതയാകുന്നത്. തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലസ്സി . ഇതുവരെ 26 മലയാളികളാണ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് ബ്ലെസി  .  കെസിയ സാം, കെവിന്‍ സാം എന്നിവര്‍ മക്കളാണ് 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക