Image

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം 22 മുതല്‍ പുനരാരംഭിക്കും

Published on 19 September, 2020
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം 22 മുതല്‍ പുനരാരംഭിക്കും

നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന മമ്മൂട്ടി-മഞ്ജു ചിത്രമാണ് ദി പ്രീസ്റ്റ് .ചിത്രത്തില്‍ വലിയ താരനിരയാണ് ഉള്ളത്. നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ കൈതി , രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കോവിഡ് മൂലം നിര്‍ത്തിവച്ച സിനിമയുടെ ചിത്രീകരണം 22 മുതല്‍ പുനരാരംഭിക്കും .

ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക