Image

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' സാന്ത്വനം '

Published on 19 September, 2020
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര ' സാന്ത്വനം '
പെണ്‍കരുത്തിന്റെ പുതിയ ചരിത്രമെഴുതാന്‍ പരമ്പര ' സ്വാന്തനം ' സെപ്തംബര് 21 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ഭര്‍ത്താവിന്റെ കൂടപ്പിറപ്പുകള്‍ക്കു ചേട്ടത്തിഅമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭര്‍ത്താവ് സത്യനാഥന്റെയും കഥ പറയുന്ന ' സ്വാന്തനം ' പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും . കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കുടുബപരമ്പരയായിരിക്കും സ്വാന്തനം .

ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയില്‍ രാജീവ് നായര്‍ , ലക്ഷ്മി , ഗിരീഷ് നമ്പ്യാര്‍ , സജിന്‍ , അംബിക , അപ്‌സര തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.

' സ്വാന്തനം ' സെപ്തംബര് 21 ( തിങ്കളാഴ്ച ) മുതല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7 നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക